പൊതുസമൂഹത്തോട് മാപ്പ് പറയണം: മുസ്്‌ലിം കോര്‍ഡിനേഷന്‍ കമ്മിറ്റി

ശാസ്താംകോട്ട: കര്‍ട്ടന്‍, ബാംബൂ കര്‍ട്ടന്‍, മെത്ത തുടങ്ങിയ ചെറുകിട വ്യാപാരത്തിലൂടെ ഉപജീവനം മാര്‍ഗ്ഗം കണ്ടെത്തുന്ന പാവപ്പെട്ട കച്ചവടക്കാരെ തീവ്രവാദികളായും ദേശദ്രോഹികളായും അക്രമികാരികളായും പൊതുസമൂഹത്തില്‍ തെറ്റിദ്ധാരണ പരത്തുന്ന തരത്തില്‍ ജന്മഭൂമി പത്രത്തില്‍ വന്ന വാര്‍ത്ത വാസ്തവ വിരുദ്ധവും ആക്ഷേപകരവും അപഹാസ്യവും കച്ചവടക്കാരുടെ ജീവിതമാര്‍ഗ്ഗം വഴിമുട്ടിക്കുവാനുമുള്ള ആസൂത്രിതമായ ഗൂഢശ്രമത്തിന്റെ ഭഗവുമാണെന്ന് മുസ്്‌ലിം കോര്‍ഡിനേഷന്‍ കമ്മിറ്റി ആരോപിച്ചു. ഈ കച്ചവടവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ വിവിധ മതവിശ്വാസികളും വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തുന്ന നേതാക്കന്മാരും പ്രവര്‍ത്തകരുമാണ്.സത്യം ഇതായിരിക്കെ ഒരു സമുദായത്തെ മാത്രം ലക്ഷ്യമാക്കി ഗൂഢപ്രസ്ഥാവന നടത്തിയ രീതി പത്രധര്‍മ്മത്തിനും വിശ്വാസ്യതയ്ക്കും യോജിച്ചതല്ല. വാര്‍ത്ത പിന്‍വലിച്ച് പൊതുസമൂഹത്തോട് ഖേദം പ്രകടിപ്പിക്കുവാന്‍ തയ്യാറായില്ലെങ്കില്‍ ആവശ്യമായ നിയമ നടപടികളുമായി മുന്നോട്ട് പോകുവാന്‍ മുസ്്‌ലിം കോ-ഓര്‍ഡിനേഷന്‍ താലൂക്ക് കമ്മിറ്റി തീരുമാനിച്ചു.
യോഗത്തില്‍ പുരക്കുന്നില്‍ അഷറഫ് അധ്യക്ഷത വഹിച്ചു. യുകെ അബ്ദുല്‍ റഷീദ് മൗലവി, പോരുവഴി മുഹമ്മദ് ഹുസൈന്‍ മൗലവി, അര്‍ത്തിയില്‍ അന്‍സാരി, വൈഎ സമദ്, തോപ്പില്‍ ജമാല്‍, അബ്ദുല്‍ ജബ്ബാര്‍, അഹമ്മദ് കബീര്‍ മൗലവി, അബ്ദുല്‍ സത്താര്‍, ഷാജഹാന്‍ മൗലവി, ഇടവനശ്ശേരി സലാഹുദ്ദീന്‍, ഷിഹാബ്, നുജുമുദ്ദീന്‍ മൗലവി, തോപ്പില്‍ ബദറുദ്ദീന്‍ സംസാരിച്ചു.

RELATED STORIES

Share it
Top