പൊതുശൗചാലയങ്ങളില്‍ മദ്യംവില്‍പന

ന്യൂഡല്‍ഹി: പൊതുശൗചാലയങ്ങളില്‍ മദ്യം വില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതായി ഡല്‍ഹി വനിതാ കമ്മീഷന്‍. പൊതുശൗചാലയങ്ങളിലെ ഭൗതിക സാഹചര്യങ്ങള്‍ അറിയുന്നതിനായി  മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് വനിതാ കമ്മീഷന്‍ സന്ദര്‍ശനം നടത്തിയത്.ഈ സമയത്താണ് ചില സ്ത്രീകള്‍ ശൗചാലയങ്ങളില്‍ മദ്യം വില്‍ക്കുന്നതായി പരാതിപ്പെട്ടത്.ശൗചലായ മേല്‍നോട്ടക്കാരന്റെ മുറിയില്‍ നിന്ന് മദ്യംപിടിച്ചെടുക്കുകയും ചെയ്തിരുന്നു. വെള്ളം വൈദ്യതി എന്നിവക്ക് പലപ്പോഴും തടസങ്ങള്‍ നേരിടുന്നതിനെ കുറിച്ചും പരാതികളുയര്‍ന്നു. വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലൈവാല്‍ ആണ് ശൗചാലയങ്ങള്‍ സന്ദര്‍ശിച്ചത്.

RELATED STORIES

Share it
Top