പൊതുവിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാക്കും: മുഖ്യമന്ത്രി

നെടുങ്കണ്ടം: സംസ്ഥാനത്തെ മുഴുവന്‍ പൊതുവിദ്യാലയങ്ങളെയും മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാന്‍ ഉതകുന്ന വിധത്തില്‍ അതിവിപുലമായ ഉത്തരവാദിത്തമാണ്‌സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ഏറ്റെടുത്തിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നെടുങ്കണ്ടം വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായ രക്ഷാകര്‍തൃ പരിശീലനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. നമ്മുടെ നാട്ടിലെ പഴയ തലമുറയിലെ ഉന്നതശീര്‍ഷരായ മിക്കവരും പൊതുവിദ്യാലയങ്ങളിലൂടെയാണ് ഉയര്‍ന്ന് വന്നത്.  50 മുതല്‍ 200 വര്‍ഷംവരെ പാരമ്പര്യമുള്ള പല വിദ്യാലയങ്ങളും പൊതുവിദ്യാഭ്യാസ രംഗത്തുള്ളവയാണ്. അവയിലൂടെയാണ് നമ്മുടെ നാടിന് പുരോഗതിയുണ്ടായത്.  പൊതുവിദ്യാലയങ്ങളെ ശക്തിപ്പെടുത്തി പുതിയകാലഘട്ടത്തിന് അനുസ്യതമായി ഉയര്‍ത്തുകയെന്ന ലക്ഷ്യം പൊതുസമൂഹത്തിന്റെ ഉത്തരവാദിത്തമായി ഏറ്റെടുക്കണം. ചടങ്ങില്‍ വൈദ്യുതിമന്ത്രി എം എം മണി അധ്യക്ഷനായിരുന്നു. വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് പദ്ധതി വിശദീകരിച്ചു.

RELATED STORIES

Share it
Top