പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് സമൂഹം കാവലാളാവണം: മന്ത്രി കെ ടി ജലീല്‍

വേങ്ങര: പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് സമൂഹം കാവലാളാവണമെന്നും സ്‌കൂളുകളുടെ നിലവാരം മെച്ചപ്പെടുത്താന്‍ നാട്ടുകാര്‍ കൈകോര്‍ക്കണമെന്നും മന്ത്രി കെ ടി ജലീല്‍. പാലാണി ഇരിങ്ങല്ലൂര്‍ ഈസ്റ്റ് എഎംഎല്‍പി സ്‌കൂള്‍ 93ാം  വാര്‍ഷികവും സര്‍വീസില്‍ നിന്നും വിരമിക്കുന്ന പ്രധാനാധ്യാപകന്‍ എ കെ മുഹമ്മദിനുള്ള സ്‌നേഹാദരം യാത്രയയപ്പും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അധ്യാപകരുടെ വിശ്രമം എന്നത് മരണമാണെന്നും സര്‍വീസില്‍ നിന്നും വിരമിച്ചതിനു ശേഷം സമൂഹത്തോട് കടപ്പാടുള്ളവരാണെന്നും മന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി തുടങ്ങിയ വായനപ്പുര, സ്മാര്‍ട്ട് ക്ലാസ് റൂം, ഊട്ടുപുര, കമാനം, ആ്ക്ടിവിറ്റി സെന്റര്‍ എിവയുടെ സമര്‍പ്പണവും നടന്നു. നിയോജക മണ്ഡലം എംഎല്‍എ കെ എന്‍ എ ഖാദര്‍ അധ്യക്ഷനായി. കാലൊടി ബഷീര്‍, എ കെ മുഹമ്മദ്, ഷാഹുല്‍ മൂച്ചിക്കാടന്‍, എ കെ മൊയ്തീന്‍, ഓടക്കല്‍ ജലു സംസാരിച്ചു.

RELATED STORIES

Share it
Top