പൊതുവിദ്യാഭ്യാസ സംരക്ഷണം കാലഘട്ടത്തിന്റെ ആവശ്യം ; എഐഎസ്എഫ് ജില്ലാ സമ്മേളനം തുടങ്ങിമലപ്പുറം: കേരളം നേടിയെടുത്ത സാംസ്‌കാരിക മുന്നേറ്റം പൊതുവിദ്യാഭ്യാസത്തിന്റെ സംഭാവനയാണെന്നും അത് സംരക്ഷിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും സിപിഐ ജില്ലാ സെക്രട്ടറി പി പി സുനീര്‍ പറഞ്ഞു. മലപ്പുറത്ത് നടക്കുന്ന എഐഎസ്എഫ് ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ മേഖലയിലേക്കുള്ള സ്വകാര്യ മേഖലയുടെ കടന്നുകയറ്റം അര്‍ബുദമാണെന്നും അതിനെ ചികില്‍സിക്കാന്‍ ഇടതുപക്ഷം പ്രതിജ്ഞാബന്ധമാണെന്നും അദ്ദേഹം പറഞ്ഞു. ആയിരം സ്‌കൂളുകളെ ഹൈടെക് നിലവാരത്തിലേക്ക് ഉയര്‍ത്തുന്നത് പുതിയ കാലത്തിന്റെ വെല്ലുവിളികളെ നേരിടാന്‍ ഉതകുമെന്ന് തുടര്‍ന്നു സംസാരിച്ച എഐഎസ്എഫ് ദേശീയ സെക്രട്ടറി കെ പി സന്ദീപ് അഭിപ്രായപ്പെട്ടു. അധ്യായനം തുടങ്ങുന്നതിനു മുമ്പുതന്നെ പാഠപുസ്തകം വിദ്യാര്‍ഥികളിലേക്ക് എത്തിച്ചത് ചരിത്ര സംഭവമാണെന്നും അദ്ദേഹം പറഞ്ഞു. എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ് വി വിനില്‍, പി ടി ഷറഫുദ്ദീന്‍, കെ കെ സമദ്, മുഹമ്മദ് സലീം, സി എച്ച് നൗഷാദ്, ജില്ലാ സെക്രട്ടറി പി ജംഷീര്‍ സംസാരിച്ചു. ജില്ലാ പ്രസിഡന്റ് കെ പി ബാസിത്ത് അധ്യക്ഷത വഹിച്ചു. നേരത്തെ ജൂബിലി ജങ്ഷനില്‍ നിന്നു ആരംഭിച്ച പ്രകടനത്തിന് മോഹിതാ മോഹന്‍, നിര്‍മ്മല്‍ മൂര്‍ത്തി, ഫസലുറഹ്്മാന്‍, ദിപിന്‍ദാസ്, സ്‌നേഹ നേതൃത്വം നല്‍കി.

RELATED STORIES

Share it
Top