പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭത്തില്‍; വ്യവസായവകുപ്പിന് ചരിത്രനേട്ടം: എ സി മൊയ്തീന്‍

തിരുവനന്തപുരം: കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭത്തിലെത്തി. നടപ്പുസാമ്പത്തികവര്‍ഷത്തെ അര്‍ധവാര്‍ഷിക കണക്കുകള്‍ പ്രകാരം പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം ചേര്‍ന്ന് 34.19 കോടി രൂപ ലാഭം നേടി. നിലവിലുള്ള ബാധ്യതകള്‍ തീര്‍പ്പാക്കിയതിനുശേഷമുള്ള കണക്കാണിത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇതേ കാലയളവില്‍ 113 കോടി രൂപ നഷ്ടം നേരിട്ടിടത്താണ് ഈ നേട്ടം. കെഎംഎംഎല്‍, ട്രാവന്‍കൂര്‍ ടൈറ്റാനിയം, ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍ എന്നീ സ്ഥാപനങ്ങള്‍ ആദ്യപാദത്തി ല്‍ വന്‍ നേട്ടം കൊയ്തു. 136 കോടിയുടെ ലാഭം നേടിയ കെഎംഎംഎല്‍ അതിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നേട്ടമാണ് ഉണ്ടാക്കിയത്. കഴിഞ്ഞതവണ ഇതേസമയത്ത് 15 കോടി മാത്രമായിരുന്നു കെഎംഎംഎല്ലിന്റെ ലാഭം. 18.87 കോടിയുടെ ലാഭമുണ്ടാക്കിയ ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സും നേട്ടത്തിലെത്തി. കഴിഞ്ഞതവണ ഇതേ സമയത്ത് 97 ലക്ഷം രൂപയായിരുന്നു ഇവിടെ ലാഭം. 2016-17 സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തില്‍ 3 കോടി ലാഭമുണ്ടായിരുന്ന ടെറ്റാനിയം നേട്ടം 20 കോടിയിലെത്തിച്ചു. കഴിഞ്ഞതവണ ഇതേസമയം നഷ്ടത്തിലായിരുന്ന കെഎസ്‌ഐഇ ഈ സാമ്പത്തികവര്‍ഷം ആദ്യപാദത്തില്‍ ലാഭത്തിലായി. സാമ്പത്തികവര്‍ഷം അവസാനിക്കുമ്പോള്‍ കൂടുതല്‍ പ്രവര്‍ത്തനലാഭം നേടുമെന്നു വ്യവസായമന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു. നഷ്ടത്തിലായ കമ്പനികളാണ് ഈ സര്‍ക്കാരിന്റെ ഒന്നര വര്‍ഷത്തിനിടയില്‍ റെക്കോഡ് നേട്ടം കൈവരിച്ചത്. വിപണിതാല്‍പര്യങ്ങള്‍ക്കനുസരിച്ച് ഉല്‍പന്നങ്ങളുണ്ടാക്കുന്ന ആധുനിക വ്യവസായ പദ്ധതികളാണ് നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
യും.

RELATED STORIES

Share it
Top