പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നു ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നതായി റിപോര്‍ട്ട്

ചെന്നൈ: രണ്ടു പൊതുമേഖലാ സ്ഥാപനങ്ങളിലെ സ്വകാര്യ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നതായും, വിവരമറിഞ്ഞ് ഒരു മാസത്തിനു ശേഷമാണ് ഇത് പൂര്‍വസ്ഥിതിയിലാക്കിയതെന്നും ഓണ്‍ലൈന്‍ സുരക്ഷാ വിദഗ്ധര്‍. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആപ്ലിക്കേഷനിലെ വൈകല്യങ്ങളെ ഉയര്‍ത്തിക്കാട്ടിയ സിഡി നെറ്റ് വെള്ളിയാഴ്ച പുറത്തുവിട്ട റിപോര്‍ട്ടില്‍ യുഐഡിഎഐ പ്രതികരിച്ച ശേഷമാണ് പ്രശ്‌നം പരിഹരിച്ചതെന്ന് അവകാശപ്പെട്ടു.
ഈ രണ്ടു സ്ഥാപനങ്ങളിലൊന്നിന്റെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നതായുള്ള സ്‌ക്രീന്‍ഷോട്ട് സിഡി നെറ്റ് എഡിറ്ററായ സാക്ക് വിറ്റാക്കര്‍ ഞായറാഴ്ച പുറത്തുവിട്ടിരുന്നു. സിഡി നെറ്റ് ഒരു ബിസിനസ്-ടെക്‌നോളജി ഓണ്‍ലൈന്‍ വാര്‍ത്താമാധ്യമമാണ്.

RELATED STORIES

Share it
Top