പൊതുമരാമത്ത് വകുപ്പ് 25 ലക്ഷം അനുവദിച്ചു

അരീക്കോട്:  വെസ്റ്റ് പത്തനാപുരം റോഡില്‍ വെള്ളം കെട്ട് ഒഴിവാക്കാന്‍ പൊതുമരാമത്ത് വകുപ്പ് 25 ലക്ഷം രൂപ അനുവദിച്ചു. വെള്ളകെട്ട് ഒഴിവാക്കാനുള്ള വിവിധ ഏജന്‍സികളുടെ ശ്രമം വിഫലമായതിനെ തുടര്‍ന്നാണ് എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയിലെ പത്തനാപുരം ചുങ്കത്ത് റോഡ് വെട്ടിപൊളിച്ച് കലുങ്ക് നിര്‍മിക്കാനാണ് തീരുമാനം. പ്രദേശ വാസികള്‍ നടത്തിയ കലക്ടറേറ്റ്  മാര്‍ച്ചിനെ തുടര്‍ന്ന് പൊതുമരാമത്തിലെ ഉന്നദ ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ച് പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കിയതിന് ശേഷമാണ് തുക അനുവദിച്ചത്.
ഇതേ ആവശ്യം ഉന്നയിച്ച് സിപിഎം കീഴുപറമ്പ് ലോക്ക ല്‍ കമ്മിറ്റി സെക്രട്ടറി കെ വി മുനീര്‍ പഞ്ചായത്ത് അംഗം ഇ കെ ഗോപാലകൃഷ്ണന്‍, സി പി അബ്ദുല്ല കുട്ടി മാസ്റ്റര്‍ എന്നിവരുടെ നേതൃത്വത്തില്‍ വകുപ്പ് മന്ത്രിയെ കണ്ട് നിവേദനം നല്‍കിയിരുന്നു. തുടര്‍ന്നാണ് ബന്ധപെട്ട ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയ ശേഷം മന്ത്രി കലുങ്ക് നിര്‍മിക്കാനായി അടിയന്തര നിര്‍ദേശം ബന്ധപെട്ടവര്‍ക്ക് നല്‍കിയത്.
ഇന്ന്  മുതല്‍ ഈ ഭാഗത്ത് കൂടെയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ച് കലുങ്ക് നിര്‍മിക്കാനാണ് തീരുമാനം. ഇതോടെ വെള്ളം പൂര്‍ണമായും നീക്കം ചെയ്യാന്‍ സാധിക്കുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ. ഗതാഗതത്തിന് നിയന്ത്രണം ഏര്‍പെടുത്തുന്നതോടെ മഞ്ചേരി കൊണ്ടോട്ടി ഭാഗങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങള്‍ മൈത്ര പാലം വഴിയും മുക്കം ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ കിഴുപറമ്പ് എടശേരി പാലം വഴിയും പോകണമെന്ന് പൊതുമരാമത്ത് അധികൃതര്‍ അറിയിച്ചു.
മൂന്നാഴ്ചയായി വെള്ള കെട്ട് കാരണം നാലു വീടുകള്‍ വെള്ളത്തിനടിയിലാണ്. വീടുകള്‍ക്ക് ഉണ്ടാകുന്ന നഷ്ടം ഈടാക്കി നല്‍ക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് സിപിഎം ലോക്കല്‍ കമ്മിറ്റി നേതാക്കള്‍ പത്രസസമ്മേളനത്തി ല്‍ പറഞ്ഞു.
ഗതാഗത നിയന്ത്രണം ഏര്‍പെടുത്തുന്നതോടെ പത്തനാപുരം പള്ളിപപ്പടി ജംഗ്ഷനില്‍ ഉണ്ടാവാനിടയുള്ള ഗതാഗതകുരുക്കിന് പരിഹാരം കാണമെന്ന് അരീക്കോട് മേഖലാ റോഡ് സുരക്ഷാ സമിതി ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top