പൊതുമരാമത്ത് മന്ത്രിയെ ജനങ്ങള്‍ക്ക് നേരിട്ട് വിളിക്കാം

തിരുവനന്തപുരം: പൊതുമരാമത്ത് റോഡുകളെ സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് പരാതികള്‍ അറിയിക്കുന്നതിനായി പരിഷ്‌കരിച്ച പരാതി പരിഹാര സെല്‍ കവടിയാര്‍ കെഎസ്ടിപി ഓഫിസില്‍ പ്രവര്‍ത്തിച്ചുവരുന്നു. എല്ലാ പ്രവൃത്തി ദിവസങ്ങളിലും 9.30 മുതല്‍ വൈകീട്ട് 7.30 വരെ പൊതുജനങ്ങള്‍ക്ക് 18004257771 നമ്പറിലേക്ക് ടോള്‍ഫ്രീ ആയി വിളിച്ച് പരാതി അറിയിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി 16ന് വൈകീട്ട് 4 മുതല്‍ 5 വരെ പൊതുജനങ്ങള്‍ക്ക് പൊതുമരാമത്തും രജിസ്‌ട്രേഷനും മന്ത്രി ജി സുധാകരനെ വിളിച്ച് പരാതികള്‍ പറയാം. പൊതുജനങ്ങള്‍ സംവിധാനം പരമാവധി പ്രയോജനപ്പെടുത്തണമെന്നു മന്ത്രിയുടെ ഓഫിസ് അറിയിച്ചു.

RELATED STORIES

Share it
Top