പൊതുതിരഞ്ഞെടുപ്പ്: ബിജെപി വന്‍ സൈബര്‍ സേന രൂപീകരിച്ചു

ന്യൂഡല്‍ഹി: 2019 പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തര്‍പ്രദേശില്‍ ബിജെപി സൈബര്‍ സേന രൂപീകരിക്കുന്നു. സോഷ്യല്‍ മീഡിയ പ്രചാരണത്തിന് 2,00,000 പേരടങ്ങുന്ന സേനയെയാണ് ബിജെപി തയ്യാറാക്കിയത്. താഴെക്കിടയിലെ പ്രവര്‍ത്തനമാണ് പ്രധാന ലക്ഷ്യമെന്ന് യുപി ബിജെപി വൈസ് പ്രസിഡന്റ് ജെ പി എസ് റാത്തോഡ് വ്യക്തമാക്കി.ഇത് ഉടന്‍ ദേശീയതലത്തിലേക്കും വ്യാപിപ്പിക്കും. ഒപ്പം ബിജെപിയെ പിന്തുണയ്ക്കുന്ന കോളജ് വിദ്യാര്‍ഥികളും ഈ പദ്ധതിയുടെ ഭാഗമായിരിക്കുമെന്നാണു വിവരം. അതേസമയം, കര്‍ണാടക തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയും യുപി അടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പ് പരാജയങ്ങളും ഉണ്ടാക്കിയ ഭീതിയാണ് സൈബര്‍ പ്രചാരണം ശക്തമാക്കാന്‍ പാര്‍ട്ടി തീരുമാനിച്ചതിനു പിന്നിലെന്ന് റിപോര്‍ട്ടുകളുണ്ട്.

RELATED STORIES

Share it
Top