പൊതുകിണറ്റില്‍ കുളിച്ചുവെന്നാരോപിച്ച് മൂന്ന് ദളിത് കുട്ടികളെ നഗ്‌നരാക്കി മര്‍ദിച്ചുജല്‍ഗാവ് : പൊതുകിണറ്റില്‍ ഇറങ്ങി കുളിച്ചുവെന്നാരോപിച്ച് മൂന്ന് ദളിത് കുട്ടികളെ ഉയര്‍ന്ന ജാതിക്കാര്‍ നഗ്‌നരാക്കി മര്‍ദിച്ചു. മഹാരാഷ്ട്രയിലെ ജല്‍ഗാവ് ജില്ലയിലെ വകാഡി ഗ്രാമത്തിലാണ് സംഭവം.  ചൂടു സഹിക്കാന്‍ കഴിയാതെയാണ് പന്ത്രണ്ടിനും പതിനാലിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ കിണറ്റില്‍ കുളിച്ചതെന്നാണ് റിപോര്‍ട്ടുകള്‍. കുട്ടികളെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റിലായി.
ഗ്രാമത്തിലെ ഉയര്‍ന്നജാതിക്കാര്‍ ഒരുമിച്ച് കൂടുകയും കുട്ടികളെ പിടികൂടി നഗ്‌നരാക്കി നടത്തിയശേഷം വടി കൊണ്ടും ലെതര്‍ ബെല്‍റ്റുകൊണ്ടും ക്രൂരമായി മര്‍ദിക്കുകയായിരുന്നു. നാണം മറയ്ക്കാന്‍ കുട്ടികള്‍ക്ക് ഇലകള്‍ ചേര്‍ത്തുപിടിക്കേണ്ടി വന്നതായും പുറത്തുവന്ന  ദൃശ്യങ്ങളിലുണ്ട്.

RELATED STORIES

Share it
Top