പൊതുകിണറുകള്‍ നശിക്കുന്നു

മട്ടന്നൂര്‍: മട്ടന്നുര്‍ നഗരത്തിലും പരിസരങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷമാവുമ്പോള്‍, നഗരസഭയുടെ കീഴിലുള്ള ജല സമൃദ്ധമായ പൊതുകിണര്‍ നശിക്കുന്നു. മട്ടന്നൂര്‍ ബസ്സ്റ്റാന്‍ഡിലും അമ്പലം റോഡിലുമുള്ള രണ്ടു കിണറുകളാണ് കാടുകയറി നശിക്കുന്നത്. ഒരിക്കലും വറ്റാത്ത കിണറുകളാണ് ഇവ രണ്ടും. കുറച്ചു വര്‍ഷം മുമ്പുവരെ ഈ കിണറുകളിലെ വെള്ളമാണ് നഗരത്തിലെ ഹോട്ടലുകളില്‍ ഉപയോഗിച്ചിരുന്നത്.
എന്നാല്‍ കഴിഞ്ഞ കുറച്ചു വര്‍ഷമായി കിണറുകള്‍ നഗരസഭ തിരിഞ്ഞുനോക്കാത്തതു കാരണം അനാഥമായി. കാടുകയറിയതോടെ കിണറിലെ വെള്ളം എടുക്കാനും പറ്റായതായി സമീപവാസികള്‍ പറയുന്നു. മട്ടന്നുര്‍ നഗരത്തിലെ ഈ രണ്ടു കിണറുകള്‍ സംരക്ഷിച്ചാല്‍ ഒരു പരിധിവരെ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ കഴിയുമെന്ന് നാട്ടുകാര്‍ പറയുന്നു.

RELATED STORIES

Share it
Top