പൊടിക്കാറ്റ്; യുപിയില്‍ 26 മരണം

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ പൊടിക്കാറ്റിലും ഇടിമിന്നലിലും 26 പേര്‍ മരിച്ചു. 11 ജില്ലകളില്‍ അത്യാഹിതം സംഭവിച്ചതായി ഔദ്യോഗിക വക്താവ് പറഞ്ഞു. ജാവുന്‍പൂര്‍, സുല്‍ത്താന്‍പൂര്‍ എന്നിവിടങ്ങളില്‍ അഞ്ചുപേര്‍ വീതവും ഉന്നാവോയില്‍ നാലും ചന്ദൗലി, ബെഹ്‌റിച്ച് എന്നിവിടങ്ങളില്‍ മൂന്നുപേര്‍ വീതവും റായ്ബറേലിയില്‍ രണ്ടുപേരും മിര്‍സാപൂര്‍, സീതാപൂര്‍, അമേത്തി, പ്രതാപ്ഗഡ് എന്നിവിടങ്ങളില്‍ ഒരാള്‍ വീതവുമാണ് മരച്ചത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

RELATED STORIES

Share it
Top