പൈസക്കരി കോളജില്‍ വിദ്യാര്‍ഥി സംഘര്‍ഷം

ഇരിക്കൂര്‍: പൈസക്കരി ദേവമാതാ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജില്‍ കായികോല്‍വത്തിനെച്ചൊല്ലി എസ്എഫ്‌ഐ-കെഎസ്‌യു സംഘര്‍ഷം. കെഎസ്‌യു ജില്ലാ വൈസ് പ്രസിഡന്റ് ഐബിന്‍ ജേക്കബ് (20) ഡാര്‍ജിന്‍ ഷാജി(20) എന്നിവര്‍ക്ക് പരിക്കേറ്റു. എസ്എഫ്‌ഐ യൂനിറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിലെത്തിയ സംഘം ഐബിന്‍ ജേക്കബിനെ മര്‍ദിക്കുമ്പോള്‍ രക്ഷിക്കാന്‍ എത്തിയതായിരുന്നു ഡാര്‍ജിന്‍ ഷാജി. ഇരുവരെയും ഇരിക്കൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജനുവരി അഞ്ചിനു കോളജ് കായികോല്‍സവം നടക്കാതിരുന്നതിനെച്ചൊല്ലി സോഷ്യല്‍ മീഡിയകളില്‍ പരസ്പരം വാര്‍ത്തകള്‍ ഇട്ടതുമാണ് സംഘര്‍ഷത്തിനു കാരണം.ഇതുമായി നടന്ന വാക്തര്‍ക്കത്തെ തുടര്‍ന്ന് ഒരുസംഘം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഐബിന്‍ ജേക്കബിനെ മര്‍ദിക്കുകയായിരുന്നു. ഇരിക്കൂര്‍ പോലിസില്‍ പരാതി നല്‍കി. പരിക്കേറ്റവരെ കെഎസ്‌യു ജില്ലാ സെക്രട്ടറി അന്‍സില്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി നൗഷാദ് ബ്ലാത്തൂര്‍, ഷഹമിര്‍ഷ, ആര്‍ പി ഷഫീഖ് സന്ദര്‍ശിച്ചു.

RELATED STORIES

Share it
Top