പൈലിങ് ജോലിക്കിടെ തൊഴിലാളിയുടെ ദേഹത്ത് മോട്ടര്‍ വീണ് പരിക്കേറ്റു

കൊച്ചി: പൈലിങ് ജോലികള്‍ക്കിടെ നിര്‍മാണത്തൊഴിലാളിയുടെ ദേഹത്ത് മോട്ടര്‍ വീണു പരിക്കേറ്റു. ചളിക്കവട്ടം പുതിയറോഡ് ഹോളിഡേ ഇന്‍ ഹോട്ടലിനു സമീപം നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്റെ പൈലിങ് ജോലികള്‍ക്കിടെയാണ് ബംഗാള്‍ സ്വദേശിയായ ശേഖര്‍(24)നു പരിക്കേറ്റത്. ഇന്നലെ രാവിലെയായിരുന്നു സംഭവം.മുപ്പതടി താഴ്ചയില്‍ പൈലിങ് ജോലികള്‍ ചെയ്യുന്നതിനിടെ മുകളില്‍ സ്ഥാപിച്ചിരുന്ന സ്റ്റാ ന്റും മോട്ടറും യുവാവിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. ഗാന്ധിനഗര്‍ ഫയര്‍ഫോഴ്‌സ് എത്തി ഏറെനേരത്തെ പരിശ്രമത്തിനൊടുവിലാണ് കാലുകള്‍ കുടുങ്ങിയ അവസ്ഥയിലായിരുന്ന യുവാവിനെ വല ഉപയോഗിച്ച് ഉയര്‍ത്തിയത്. സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു പ്രാഥമിക ചികില്‍സ നല്‍കി ഇയാളെ വിട്ടയച്ചു.

RELATED STORIES

Share it
Top