പൈലറ്റിന് വിശപ്പ് സഹിച്ചില്ല; മക്‌ഡൊണാള്‍ഡ്‌സിന് മുന്നില്‍ ഹെലികോപ്റ്റര്‍ ഇടിച്ചിറക്കിസിഡ്‌നി: ഹെലികോപ്റ്റര്‍ പറത്തുന്നതിനിടെ അസഹ്യമായ വിശപ്പ് തോന്നിയ പൈലറ്റിന്റെ വിക്രിയയാണ് ഇപ്പോള്‍ ആസ്‌ത്രേലിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. മറ്റൊന്നും ആലോചിച്ചിക്കാതെ പൈലറ്റ് സമീപത്തെ മക്‌ഡൊണാള്‍സ് റസ്‌റ്റോറന്റിനു മുന്നില്‍ ഹെലികോപ്റ്റര്‍ അടിയന്തരമായി നിലത്തിറക്കുകയായിരുന്നു. അടിയന്തര ആവശ്യമായതിനാലാണ് ഹെലികോപ്റ്റര്‍ താഴെ ഇറക്കിയതെന്നാണ് റെസ്‌റ്റോറന്റ് ജീവനക്കാര്‍ കരുതിയത്. എന്നാല്‍, അവരെയെല്ലാം ഞെട്ടിച്ച് പൈലറ്റ് ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് വാങ്ങിക്കൊണ്ടുപോവുകയായിരുന്നു. ഹെലികോപ്റ്റര്‍ നിലത്തിറക്കുന്നതും, പൈലറ്റ് ഭക്ഷണം വാങ്ങി കൊണ്ടുപോവുന്നതും സമീപത്തുണ്ടായിരുന്നവര്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നു. ഈ ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായി. റസ്റ്റോറന്റ് അധികൃതരോട് അനുവാദം വാങ്ങിയാണ് ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്തതെങ്കില്‍ അതില്‍ നിയമപരമായി തെറ്റില്ലെന്ന് സിവില്‍ ഏവിയേഷന്‍ സേഫ്റ്റി അതോറിറ്റി വക്താവ് പറഞ്ഞു. എന്നാല്‍, ഇത്തരത്തിലുള്ള ലാന്‍ഡിങ് സുരക്ഷിതമല്ലെന്നും ഹെലികോപ്റ്ററിന്റെ ലാന്‍ഡിങും ടേക് ഓഫും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണോയെന്ന് പരിശോധിച്ചു വരുകയാണെന്നും അധികൃതര്‍ അറിയിച്ചു.

RELATED STORIES

Share it
Top