പൈപ്പ് പൊട്ടി രൂപപ്പെട്ട കുഴികള്‍ ഭീഷണിയാവുന്നു

മണിമല: കറുകച്ചാല്‍- മണിമല റോഡില്‍ പൈപ്പ് പൊട്ടിയതിനെത്തുടര്‍ന്ന് രൂപപ്പെട്ട കുഴികള്‍ യാത്രക്കാര്‍ക്ക് ഭീഷണിയാവുന്നു. ടാറിങ് ഭാഗികമായി പൊളിഞ്ഞിളകിയതോടെ നൂറുകണക്കിന് കുഴികളാണ് രൂപപ്പെട്ടത്. വാഹനങ്ങള്‍ കയറിയിറങ്ങിയതോടെ കുഴികളുടെ വ്യാപ്തിവര്‍ധിക്കുകയും ഇരുചക്രവാഹനയാത്രികരടക്കം അപകടത്തില്‍പ്പെടുന്നതും പതിവായിരിക്കുകയാണ്.
കഴിഞ്ഞ ഒരുവര്‍ഷത്തിനുള്ളില്‍ കുഴികളില്‍ വീണ് നൂറുകണക്കിന് ബൈക്ക് യാത്രികര്‍ക്കാണ് പരിക്കേറ്റിട്ടുള്ളത്. നെടുമണ്ണി, കോവേലി, ഭാഗങ്ങളില്‍ രൂപപ്പെട്ട കുഴികളാണ് യാത്രക്കാരെ വലയ്ക്കുന്നത്. മണിമല റോഡിലെ അപായക്കുഴികള്‍ അടയ്ക്കാന്‍ നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം എംഎല്‍എയുടെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുമെന്നും കേരള വികസനസമിതി ചെയര്‍മാന്‍ സാബു ഉരുപ്പക്കാടന്‍ പറഞ്ഞു.

RELATED STORIES

Share it
Top