പൈപ്പ് പൊട്ടി: നഗരത്തില്‍ കുടിവെള്ളം മുടങ്ങി

ആലുവ: കുടിവെള്ള പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് ആലുവയില്‍ ഇന്നലെ കുടിവെള്ളം മുടങ്ങി. നഗരസഭയിലെ കുന്നുംപുറം ഭാഗത്താണ് കഴിഞ്ഞ രണ്ട് ദിവസമായി കുടിവെള്ളം മുടങ്ങിയത്. ഈ ഭാഗത്തെ ഗുഡ്‌ഷെഡ് കവലക്ക് സമീപത്തെ ഭൂഗര്‍ഭ പൈപ്പ് പൊട്ടിയതിനെത്തുടര്‍ന്നാണ് ഈ ഭാഗത്ത് കുടിവെള്ളം മുടങ്ങിയത്. ആലുവ നഗരത്തിലെ ഭൂഗര്‍ഭ പൈപ്പുകളിലധികവും വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്ഥാപിച്ച ആസ്ബസ്‌റ്റോസ് പൈപ്പുകളാണ്. നേരിയ മര്‍ദ്ദം പോലും താങ്ങാന്‍ കഴിവില്ലാത്ത ഈ പൈപ്പുകള്‍ അടിക്കടി പൊട്ടുന്നത് നാട്ടുകാരെ ദുരിതത്തിലാക്കുകയാണ്.കാലഹരണപ്പെട്ട പൈപ്പുകള്‍ മാറ്റി പുതിയത് സ്ഥാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ഇപ്പോഴും അധികൃതര്‍ പരിഹരിച്ചിട്ടില്ല.

RELATED STORIES

Share it
Top