പൈപ്പ് പൊട്ടി കുടിവെള്ളം പാഴാവുന്നു

പന്തളം: ഉയര്‍ന്ന പ്രദേശങ്ങളില്‍ ജലക്ഷാമം രൂക്ഷമാവുന്നതിനിടയില്‍ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. പാലത്തടം പട്ടികജാതി തീവ്ര സങ്കേത വികസന കോളനിയിലെ കുടിവെള്ളക്കുപൈപ്പാണ് പൊട്ടി വെള്ളം പാഴാകുന്നത്. നഗരസഭ 25ാം  ഡിവിഷനില്‍ ഉള്‍പ്പെട്ട ഇവിടെ ഏകദേശം 200ല്‍ പരംപട്ടികജാതി കുടുംബങ്ങളാണുള്ളത്.
തുടര്‍ച്ചയായി കുടിവെള്ളക്കുഴല്‍പ്പൊട്ടുന്നത് അധികാരപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നിലവാരം കുറഞ്ഞ പൈപ്പുകള്‍ തന്നെയാണ് വീണ്ടും ഉപയോഗിക്കുന്നത് എന്ന പരാതിയും നിലനില്‍ക്കുന്നു.
കോളനിയില്‍ വിവിധയിടങ്ങളില്‍ കുടിവെള്ളക്കുഴല്‍ പൊട്ടിയിട്ട് ആഴ്ചകള്‍ കഴിഞ്ഞിട്ടും ജലവകുപ്പു ഉദ്യോഗസ്ഥരോ മറ്റ് ബന്ധപ്പെട്ടവരോ സ്ഥലം സന്ദര്‍ശിക്കുന്നതിനോ അന്വേഷിക്കുന്നതിനോ എത്താതിരിക്കുന്നതില്‍ പ്രതിഷേധിച്ച് കലക്ടര്‍ക്കും വകുപ്പു മേധാവിക്കും പരാതിപ്പെടുന്നതിനും ബന്ധപ്പെട്ട ഓഫിസിലേയ്ക്ക് പ്രതിഷേധയോഗം നടത്താന്‍ തീരുമാനിച്ചതായി കോളനി സംരക്ഷണ സമിതി അറിയിച്ചു.

RELATED STORIES

Share it
Top