പൈപ്പ്‌ലൈന്‍ സ്ഥാപിക്കല്‍ തുടങ്ങി

മങ്കട: 2016-17 വര്‍ഷം ടി എ അഹമ്മദ് കബീര്‍ എംഎല്‍എയുടെ ആസ്തി വികസന പദ്ധതിയില്‍ 50 ലക്ഷം ഉപയോഗിച്ച് മൂര്‍ക്കനാട് കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന പ്രവൃത്തി തുടങ്ങി. മച്ചിങ്ങല്‍ കുളമ്പ്, രാമപുരം പള്ളിപ്പടി, ആലിക്കല്‍ കുളമ്പ് നീലങ്ങാട് റോഡ്, പനങ്ങാങ്ങര 38, മേലേ കുളമ്പ് അങ്കണവാടി റോഡ്,  മഞ്ഞളാംകുഴി കോളനി റോഡ്, പൂളേന്‍ കുന്നന്‍ റോഡ്, പോത്തു വെട്ടിപറമ്പ് പാണറമ്പ് റോഡ്, പള്ളികുളമ്പ്, കരിമ്പന്‍ കുളമ്പ് റോഡ്, കളത്തില്‍ പടി കറുപ്പന്‍ തൊടി റോഡ്, കടുങ്ങപുരം സ്‌കൂള്‍പടി, കടുങ്ങന്‍ ചിറ റോഡ്, 13 ലക്ഷം വീട്, പാലാട്ടു പാറ റോഡ്, പരവക്കല്‍ കോളനി റോഡ്, മച്ചിങ്ങല്‍ പറമ്പ് റോഡ് എന്നിവിടങ്ങളിലാണ് പ്രവൃത്തി ആരംഭിച്ചത്.
2017 - 18 വര്‍ഷത്തില്‍ 4, 8, 9, 12, 13, 16, വാര്‍ഡുകളില്‍ എംഎല്‍എയുടെ ആസ്തി വികസന പദ്ധതിയില്‍ 26 ലക്ഷം ഉപയോഗിച്ച് മൂര്‍ക്കനാട് കുടിവെള്ള പദ്ധതിയുടെ പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്ന പ്രവൃത്തിയുടെ എസ്റ്റിമേറ്റ് എടുത്ത് ഭരണാനുമതിക്ക് ജില്ലാ കലക്ടര്‍ക്ക് നല്‍കിയിട്ടുണ്ട്.

RELATED STORIES

Share it
Top