പൈപ്പുകൊണ്ട് യുവാവിനെ ആക്രമിച്ച കേസ്: പ്രതിക്ക് അഞ്ചുവര്‍ഷം കഠിന തടവ്

മഞ്ചേരി: ഇരുമ്പുപൈപ്പ് ഉപയോഗിച്ച് യുവാവിനെ ആക്രമിച്ച കേസില്‍ പ്രതിക്ക് അഞ്ചു വര്‍ഷം കഠിന തടവും 13,000 രൂപ പിഴയും ശിക്ഷ. കുന്നപ്പളളി പാതാക്കര പുത്തൂര്‍വീട്ടില്‍ അബ്ദുള്‍ഗഫൂര്‍(30)നാണ് മഞ്ചേരി മൂന്നാം അഡീഷനല്‍ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്.
പാലശേരി ഷംസുദ്ദീന്‍ (37) ആണ് ആക്രമണത്തിനിരയായിരുന്നത്. 2015 ജനുവരി ആറിന് പാതാക്കര അടിവാരത്തു വെച്ചാണ് കേസിനാസ്പദമായ സംഭവം.
അപകടത്തില്‍ പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാനായി പോവുമ്പോള്‍ പ്രതിയുടെ സഹോദരന്റെ ലോറി റോഡിനു കുറുകെ നിര്‍ത്തിയത് പരാതിക്കാരനായ ഷംസുദ്ദീന്‍ ചോദ്യം ചെയ്തിരുന്നു.
ഇതേതുര്‍ന്നുണ്ടായ വാക്കു തര്‍ക്കത്തിനിടെ അബ്ദുല്‍ ഗഫൂര്‍ ഷംസുദ്ദീനെ മാരകമായി ആക്രമിച്ചെന്നാണ് കേസ്.

RELATED STORIES

Share it
Top