പൈപ്പിടാന്‍ വേണ്ടി കുഴിച്ച കുഴികള്‍ അപകട കെണിയാവുന്നു

പുതുക്കാട്: കുടിവെള്ള പദ്ധതിക്ക് പൈപ്പിടാന്‍ വേണ്ടി കുഴിച്ച കുഴികള്‍ അപകടകെണിയാകുന്നു. പുതുക്കാട്  മുപ്ലിയം റോഡില്‍ ചെങ്ങാലൂര്‍ ഭാഗത്താണ് കുഴികള്‍ രൂപപ്പെട്ടിരിക്കുന്നത്.
നാല് വര്‍ഷം മുന്‍പ് ജപ്പാന്‍ കുടിവെള്ള പദ്ധതിക്കുവേണ്ടി സ്ഥാപിച്ച പൈപ്പുകള്‍ ചില ഭാഗങ്ങളില്‍ യോജിപ്പിക്കുന്നതിനുവേണ്ടിയാണ് കുഴികള്‍ കുഴിച്ചത്. പൈപ്പുകള്‍ തമ്മില്‍ യോജിപ്പിച്ചതിനു ശേഷം കുഴികള്‍ പൂര്‍ണമായി മൂടാത്തതാണ് പ്രശ്‌നത്തിന് കാരണം.
മഴ കനത്തതോടെ കുഴികളില്‍ വാഹനങ്ങള്‍ താഴ്ന്ന് അപകടങ്ങള്‍ ഉണ്ടാകുന്നത് പതിവാണ്.
ബസുകള്‍ ഉള്‍പ്പടെ നിരവധി വാഹനങ്ങള്‍ പോകുന്ന പ്രധാന റോഡിലെ കുഴികള്‍ മണ്ണിട്ട് മൂടി ടാറിംഗ് നടത്തണമെന്ന് പൊതുപ്രവര്‍ത്തകനായ പ്രസന്നകുമാര്‍ പറഞ്ഞു. വാട്ടര്‍ അതോറിറ്റിക്കും പൊതുമരാമത്ത് വകുപ്പിനും നിരവധി തവണ പരാതി നല്‍കിയിട്ടും യാതൊരു നടപടിയും അധികൃതര്‍ എടുത്തില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.

RELATED STORIES

Share it
Top