പേ വിഷബാധ: മണിയൂരില്‍ മൂന്നുപശുക്കള്‍ ചത്തു

വടകര : മണിയൂര്‍ പഞ്ചായത്തിലെ മന്തരത്തൂരില്‍ പേ വിഷബാധയേറ്റ് മൂന്നു പശുക്കള്‍ ചത്തു. പടവന്‍ഞ്ചേരി സന്തോഷ്, മമ്പളപ്പില്‍ താഴ വിനോദന്‍, കണ്ടീപറമ്പത്ത് ഫൗസിയ എന്നവരുടെ പശുക്കള്‍ക്കാണ് പേ വിഷബാധയേറ്റത്. ഇതില്‍ വിനോദന്റേത് കറവയുള്ള പശുവാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പ്രദേശത്ത് അജ്ഞാത ജീവി വളര്‍ത്തു മൃഗങ്ങളെ ആക്രമണം നടത്തി പരിക്കേല്‍പിച്ചത് ശ്രദ്ധയില്‍പ്പെട്ടിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ വളര്‍ത്തു മൃഗങ്ങളെ കുത്തിവെപ്പ് നടത്തുകയും ചെയ്തു. കുത്തി വെപ്പ് എടുക്കാത്ത മൃഗങ്ങള്‍ക്കാണ് രോഗം ബാധിച്ചത്.രോഗം ബാധിച്ച പശുക്കളെ പരിപാലിച്ചവരും പാല്‍ ഉപയോഗിച്ചവരും വടകര ജില്ലാ ആശുപത്രിയില്‍ നിന്നും പേ വിഷബാധക്കുള്ള കുത്തിവെപ്പെടുത്തു.ഞായറാഴ്ച പ്രദേശത്തെ ഇരുപതോളം പേരാണ് കുത്തിവെപ്പെടുത്തത്. സംഭവത്തിന്റെ പാശ്ചാതലത്തില്‍ ഇന്ന് മണിയൂര്‍ പഞ്ചായത്തിലെ മൃഗാശുപത്രിയുടെ നേതൃത്വത്തില്‍ പ്രദേശത്തെ എല്ലാ വളര്‍ത്തു മൃഗങ്ങള്‍ക്കും കുത്തിവെപ്പും ബോധവത്കരണ ക്ലാസും നടത്തും. ഇത് സംബന്ധിച്ച് പഞ്ചായത്ത് മെമ്പര്‍ ഷഹബത്ത് ജൂനയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്തരത്തൂര്‍ ക്ഷീര കര്‍ഷകരുടയും പൊതു പ്രവര്‍ത്തകരുടെയും യോഗത്തിലാണ് തീരുമാനം. യോഗത്തില്‍ വല്‍സന്‍ ചെറുവനതാഴ, ഷാജി മന്തരത്തൂര്‍, ബാലന്‍ നായര്‍ പുതിയേടുത്ത്, എംടികെ ഹംസ, സോമന്‍ ചെറുവന, എംടികെ രാജന്‍, ആര്‍പി ബാബു സംസാരിച്ചു.

RELATED STORIES

Share it
Top