പേ ഇളകിയ പശുവിനെ വെടിവച്ച് കൊന്നു

കാലടി: മലയാറ്റൂര്‍ ഇല്ലിത്തോട്ടില്‍ പേപ്പട്ടിയുടെ കടിയേറ്റ് അവശയായ പശുവിനെ വെടിവച്ച് കൊന്നു. 15 ദിവസം മുമ്പ് പശുവിനെയും പത്രവിതരണക്കാര്‍ ഉള്‍പ്പെടെ മൂന്നുപേരെയും നായ കടിക്കുകയായിരുന്നു. കടിയേറ്റവര്‍ ചികില്‍സ തേടിയെങ്കിലും പശുവിന്റെ ഉടമയ്ക്ക് അറിയാനായില്ല. ഏഴുമാസം ഗര്‍ഭിണിയായിരുന്ന പശുവിന് മുഖത്താണ് കടിയേറ്റത്. ഇന്നലെ രോഗലക്ഷണം കാണിച്ച വളര്‍ത്തുമൃഗത്തെ കലക്ടറുടെ അനുമതിയോടെ മേക്കാലടി സ്വദേശി ദിലീപിന്റെ ലൈസന്‍സുള്ള തോക്കുപയോഗിച്ച് നിറയൊഴിക്കുകയായിരുന്നു. ഇല്ലിത്തോട് മാര്‍ട്ടേരിക്കുടി ബിജുവിന്റേതാണ് പശു. നായയ്ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി. വിവരമറിഞ്ഞ നാട്ടുകാര്‍ കടുത്ത ആശങ്കയിലാണ്.

RELATED STORIES

Share it
Top