പേഴ്‌സനല്‍ സ്റ്റാഫിനു മര്‍ദനം: എസ്എഫ്‌ഐ പ്രവര്‍ത്തകനെ ഇനിയും അറസ്റ്റ് ചെയ്തില്ല

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ ഉദ്യോഗസ്ഥ ര്‍ക്കു നേരെ വിദ്യാര്‍ഥികള്‍ നടത്തുന്ന കൈയേറ്റങ്ങളും അതിക്രമങ്ങളും തുടര്‍ക്കഥയാവുന്നു. കഴിഞ്ഞ 6ന് മൈഗ്രേഷന്‍ വിഭാഗത്തിലെ ജീവനക്കാര്‍ക്കു നേരെ രണ്ടു വിദ്യാര്‍ഥികള്‍ ഭീഷണിയും അധിക്ഷേപകരമായ പദപ്രയോഗങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. തൊട്ടടുത്ത ദിവസം വാഹന പാര്‍ക്കിങുമായി ബന്ധപ്പെട്ടുണ്ടായ വിഷയത്തില്‍ സുരക്ഷാ ജീവനക്കാരനു നേരെ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. വിദ്യാര്‍ഥിക്കെതിരേയുള്ള പരാതി സുരക്ഷാ ഉദ്യോഗസ്ഥര്‍ പോലിസിനു കൈമാറാനിരി ക്കെ എസ്എഫ്‌ഐ ഇടപെട്ട് ഒതുക്കിത്തീര്‍ക്കുകയായിരുന്നു.
കൈയേറ്റം ചെയ്യുന്നതിലും കൈയേറ്റം ചെയ്യുന്ന വിദ്യാര്‍ഥികളെ സംരക്ഷിക്കുന്നതിലും ഒരുഭാഗത്ത് എസ്എഫ്‌ഐയാണുള്ളത്. ഒരു മാസം മുമ്പ് പരീക്ഷാഭവന്‍ ഇപിആര്‍ സെക്ഷനിലെത്തി ഒരുവിഭാഗം എസ്എഫ്‌ഐക്കാര്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തിയിരുന്നു. ഒരാഴ്ച മുമ്പും ഇതേ തരത്തില്‍ വാഹന പാര്‍ക്കിങ് വിഷയത്തി ല്‍ സുരക്ഷാ ജീവനക്കാരനു നേരെയും അന്വേഷണവിഭാഗം ജീവനക്കാരനു നേരെയും ഭീഷണിപ്പെടുത്തലും കൈയേറ്റശ്രമവും നടന്നിരുന്നു.
ജൂലൈ 3ന് വിസിയുടെ പേഴ്‌സനല്‍ സ്റ്റാഫ് ജീവനക്കാരനു നേരെ എസ്എഫ്‌ഐ നടത്തിയ അതിക്രമങ്ങള്‍ തേച്ചുമാച്ചുകളയാനുള്ള ശ്രമം നടക്കുന്നുണ്ട്.
വിസിയുടെ പേഴ്‌സന ല്‍ സ്റ്റാഫിനെ ആക്രമിച്ച കേസില്‍ രജിസ്ട്രാര്‍ തേഞ്ഞിപ്പലം പോലിസില്‍ പരാതി നല്‍കിയെങ്കിലും അക്രമത്തിനു നേതൃത്വം നല്‍കിയ എസ്എഫ്‌ഐ പ്രവര്‍ത്തകനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഉന്നത ഇടപെടലാണ് ഇതിനു കാരണം. സര്‍ക്കാര്‍ ജീവനക്കാര്‍ക്കു നേരെ അതിക്രമങ്ങള്‍ നടത്തുന്നവര്‍ക്കെതിരേ വിവിധ വകുപ്പുകള്‍ ചുമത്തിയുള്ള ശിക്ഷാനടപടികള്‍ സര്‍ക്കാര്‍ നിയമമാക്കിയെങ്കിലും നടപ്പാക്കുന്നതില്‍ പോലിസും ഉന്നതാധികാരികളും നിസ്സംഗത പുലര്‍ത്തുകയാണ്.

RELATED STORIES

Share it
Top