പേരാമ്പ്ര മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ കുടുംബസംഗമത്തില്‍ സംഘര്‍ഷം

പേരാമ്പ്ര : സുരഭി ഓഡിറ്റോറിയത്തില്‍ നടന്ന പേരാമ്പ്ര മര്‍ച്ചന്റ്—സ് അസോസിയേഷന്‍ കുടുംബസംഗമത്തില്‍ സംഘര്‍ഷാവസ്ഥ.  ഉദ്ഘാടന സമ്മേളനം അംഗങ്ങള്‍ തമ്മിലുള്ള വാഗ്വേദത്തെ തുടര്‍ന്ന് തടസ്സപ്പെട്ടു. നിലവിലുള്ള കമ്മിറ്റിയുടെ ജനറല്‍ ബോഡിയോഗവും കുടുംബസംഗമവുമായിരുന്നു ഇവിടെ നടന്നത്. ജനറല്‍ ബോഡിയോഗം വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ സെക്രട്ടറി ടി എം  ബാലന്‍ ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര മര്‍ച്ചന്റ്—സ് അസോസിയേഷന്‍ പ്രസിഡന്റ് സുരേഷ് ബാബു കൈലാസ് അധ്യക്ഷത വഹിച്ചു. യൂനിറ്റ് സെക്രട്ടറി ഒ പി മുഹമ്മദ് പ്രവര്‍ത്തന റിപോര്‍ട്ട് അവതരിപ്പിച്ചു. തുടര്‍ന്ന് ഖജാഞ്ചി സലീം മണവയല്‍ വരവ്—ചെലവ് കണക്ക് അവതരിപ്പിച്ചതിനെ തുടര്‍ന്ന് കണക്കില്‍ അവ്യക്തത ആരോപിച്ചാണ് ഒരു വിഭാഗം ബഹളം വെച്ചത്. വരവ് ചെലവ് കണക്കിന്റെ ചര്‍ച്ചയുടെ മറുപടി ഖജാഞ്ചിക്ക് പകരം വൈസ് പ്രസിഡന്റ് മറുപടി പറഞ്ഞത് അംഗീകരിക്കാന്‍ കഴിയില്ലെന്ന ആവശ്യമാണ് പ്രശ്—നത്തിന് വഴിവെച്ചത്.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട പാനലിലെ അംഗങ്ങളാണ് ആരോപണവുമായി രംഗത്തെത്തിയത്. ഇത് കയ്യാങ്കളിയോളമെത്തിയത് അല്‍പനേരം ചടങ്ങ് അലങ്കോലമായതിനാല്‍ തുടര്‍ന്ന് നടക്കേണ്ട കുടുംബസംഗമം ഉദ്ഘാടനം ചെയ്യാനെത്തിയ മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപി കര്‍മ്മം നിര്‍വ്വഹിക്കാതെ തിരിച്ചുപോയി. തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയെ അപമാനിക്കാനും യോഗം അലങ്കോലപ്പെടുത്താനും കരുതിക്കൂട്ടിയുള്ള ശ്രമമാണ് നടന്നതെന്നും ഔദ്യോഗിക വിഭാഗം ആരോപിക്കുന്നു. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഒരുവിഭാഗം പേരാമ്പ്രയില്‍ പുതിയ സംഘടനക്ക് രൂപം നല്‍കി പ്രവര്‍ത്തനം നടത്തുകയും പിന്നീട് മാതൃസംഘടനയിലേക്ക് തിരിച്ചുവരുകയും ചെയ്തതാണ് ചെറിയൊരു ഇടവേളക്കുശേഷം ഒന്നിച്ചു നീങ്ങിയ സംഘടന വീണ്ടും ഭിന്നിപ്പിന്റെ പാതയിലേക്കെത്തിച്ചത്. കുടുംബസംഗമവും ഇന്നലെ നടന്നു. വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന കമ്മിറ്റി അംഗം അലങ്കാര്‍ ഭാസ്—ക്കരന്‍, വ്യാപാരി വ്യവസായി ഏകോപനസമിതി പേരാമ്പ്ര നിയോജക മണ്ഡലം പ്രസിഡന്റ് ഷംസുദ്ദീന്‍ കമ്മന, യൂണിറ്റ് വൈസ് പ്രസിഡന്റുമാരായ ഷെരീഫ് ചീക്കിലോട്ട്, ആര്‍ കെ മൂസ, ജയകൃഷ്ണന്‍ നോവ, സാജിദ് ഊരാളത്ത്, സെക്രട്ടറിമാരായ എന്‍ പി വിധു, സന്ദീപ് കോരന്‍കണ്ടി, കല്ലാട്ട് അമ്മദ്, മുസ്തഫ പാരഡൈസ്, മുനീര്‍ അര്‍ശ്, മണ്ഡലം വൈസ് പ്രസിഡന്റ് സി എം അഹമ്മദ് കോയ, യൂത്ത് വിംഗ് ജനറല്‍ സെക്രട്ടറി കെ ബി സുനില്‍കുമാര്‍, വനിതാവിംഗ് പ്രസിഡന്റ് പത്മിനി ബാലന്‍ സംസാരിച്ചു.
തുടര്‍ന്ന് ആല്‍ബം സിനിമ പിന്നണി ഗായകന്‍ ഫിറോസ് നാദാപുരം നയിച്ച ഗാനമേള, കോമഡി ഉത്സവ്, പട്ടുറുമാല്‍ താരങ്ങള്‍ അവതരിപ്പിച്ച ബീറ്റ്—സ് ഓഫ് കടത്തനാടിന്റെ മെഗാഷോ, മറ്റ് വിവിധ കലാപരിപാടികള്‍ എന്നിവ അരങ്ങേറി.

RELATED STORIES

Share it
Top