പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ കേരളം പുരസ്‌കാരം ഏറ്റുവാങ്ങിപേരാമ്പ്ര: ആരോഗ്യരംഗത്തെ മികച്ച പ്രവര്‍ത്തനത്തിനു ലഭിച്ച ആരോഗ്യ കേരളം പുരസ്‌കാരം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിനു മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിച്ചു. 10 ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. ആരോഗ്യമന്ത്രി കെ കെ ശൈലജ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ സി സതി, ഭരണസമിതി അംഗങ്ങളായ എം കെ സതി, ജിതേഷ് മുതുകാട്, ബിഡിഒ പി ചന്ദ്രമോഹന്‍, രമാകാന്ത പൈ, ഡോ. ആരതി, ഡോ.വിനോദ് കുമാര്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്.

RELATED STORIES

Share it
Top