പേരാമ്പ്രയില്‍ സംഘര്‍ഷം; വ്യാപാരി ഹര്‍ത്താല്‍

പേരാമ്പ്ര: ഞായറാഴ്ച വൈകീട്ടു ഡിവൈഎഫ്‌ഐയും ആര്‍എസ്എസിന്റെ പേരാമ്പ്രയിലെ വിമത വിഭാഗമായ ശിവജി ഗ്രൂപ്പും തമ്മില്‍ ടൗണില്‍ പരസ്പരം ഏറ്റുമുട്ടിയതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷം ഹര്‍ത്താലില്‍ കലാശിച്ചു.
അക്രമത്തില്‍ സിപിഎം നേതാവിന്റെ “കാര്‍ത്തികഹോട്ടല്‍ രാത്രി ഒമ്പതരയോടെ ഒരു സംഘം ആളുകള്‍ ഉള്ളില്‍ കയറി അടിച്ചു തകര്‍ത്തു. ഹോട്ടല്‍ ഉടമയുടെ മകന്‍ ആനന്ദന്‍ (35), ജീവനക്കാരായ ബിജു (38), ജോവിറ്റ്— (36) എന്നിവര്‍ക്കു സാരമായ പരിക്കേറ്റു. ഇവരെ പേരാമ്പ്ര താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹോട്ടലിനു നേരെയുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ചു പേരാമ്പ്ര ടൗണില്‍ ഇന്നലെ ഹര്‍ത്താല്‍ ആചരിച്ചു. വ്യാപാരി സംഘടനകളാണു ഹര്‍ത്താലിനു ആഹ്വാനം ചെയ്തത്. വൈകീട്ടു ടൗണില്‍ വീണ്ടും കശപിശകളുണ്ടായി. പോലിസ് സുശക്തമായ കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഹോട്ടലിനു മുമ്പില്‍ ബൈക്കു പാര്‍ക്കു ചെയ്യുന്നതിനെച്ചൊല്ലിയുണ്ടായ പ്രശ്‌നങ്ങളാണു കുഴപ്പങ്ങള്‍ക്കു വഴിമരുന്നിട്ടതെന്നാണു സൂചന.

RELATED STORIES

Share it
Top