പേരാമ്പ്രയില്‍ വീടുകള്‍ക്കും ഹോട്ടലിനും നേരെ ബോംബേറ്

പേരാമ്പ്ര: കോഴിക്കോട് പേരാമ്പ്രയില്‍ നാലു വീടുകള്‍ക്കും ഹോട്ടലിനും നേരെ ബോംബേറ്. രണ്ടു സിപിഎം പ്രവര്‍ത്തകരുടെയും രണ്ടു ശിവജി സേനാ പ്രവര്‍ത്തകരുടെയും വീടിന് നേരെയാണ് ഇന്നലെ രാത്രിയില്‍ ആക്രമണമുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല. പോലിസ് അന്വേഷണം തുടങ്ങി.വിഷു ദിനത്തിലുണ്ടായ തര്‍ക്കമാണ് ബോംബേറില്‍ കലാശിച്ചതെന്നാണ് വിവരം.


വിഷുദിവസം രാത്രി 25ഓളം ശിവജി സേനാ പ്രവര്‍ത്തകര്‍ കാര്‍ത്തിക റസ്‌റ്റോറന്റ് അടിച്ചുതകര്‍ത്തിരുന്നു. തടയാനെത്തിയ ഹോട്ടലുടമയേയും, ജീവനക്കാരേയും മര്‍ദ്ദിക്കുകയും ചെയ്തിരുന്നു.

RELATED STORIES

Share it
Top