പേരാമ്പ്രയില്‍ വീടിനു നേരെ ബോംബേറ്: അന്വേഷണം ആരംഭിച്ചു

പേരാമ്പ്ര: സിപിഎം-ശിവജി സേവാസമിതി സംഘര്‍ഷം നിലനില്‍ക്കുന്ന പേരാമ്പ്രയില്‍ വീടിനു നേരെ ബോംബേറ്. കക്കാട് കല്ലോത്ത് രവീന്ദ്രന്റെ വീടിനു നേരെയാണ് കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെ ബോംബാക്രമണം നടന്നത്.
രണ്ട് ബോബെറിഞ്ഞതില്‍ ഒന്നാണ് പൊട്ടിയത്. മറ്റൊന്ന് പോര്‍ച്ചില്‍ പൊട്ടാതെ കാണപ്പെട്ടു. വീട് പെയിന്റിങ് നടക്കുന്നുണ്ട്. വരാന്തയില്‍ സൂക്ഷിച്ച പെയിന്റിനും ജനല്‍ ഗ്ലാസിനും നാശം സംഭവിച്ചു. രവീന്ദ്രന്റെ മകന്‍ ബാറ്റ്മിന്റന്‍ താരമായ വിഷ്ണു ശിവജി സേവാസമിതി പ്രവര്‍ത്തകനാണ്. പേരാമ്പ്ര സിഐ സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം വീട്ടിലെത്തി പരിശോധന നടത്തി. അന്യേഷണം ഊര്‍ജിതമാക്കിയതായി പോലിസ് സൂചിപ്പിച്ചു.വാഹനത്തില്‍ വന്ന സംഘമാണ് നാടന്‍ ബോംബ് എറിഞ്ഞതെന്ന് സംശയിക്കുന്നു.
ശിവജി പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ പ്രതിഷേധിച്ച് പേരാമ്പ്രയില്‍ നടന്ന  സിപിഎം പൊതുയോഗത്തിനിടെ മര്‍ദ്ദനമേറ്റ കൂട്ടാലിട സ്വദേശി വിഷ്ണു ആശുപതിയില്‍ ചികില്‍സ തേടി.

RELATED STORIES

Share it
Top