പേരാമ്പ്രയില്‍ റോട്ടറി എക്‌സ്‌പോയ്ക്ക് തുടക്കം

പേരാമ്പ്ര : പേരാമ്പ്ര റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന റോട്ടറി എക്‌സ്‌പോ 2018ന് പേരാമ്പ്ര എല്‍ഐസിക്കു സമീപം തുടക്കമായി. പുരുഷന്‍ കടലുണ്ടി എംഎല്‍എ തിരികൊളുത്തി. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ എം റീന അധ്യക്ഷയായി . ചലച്ചിത്ര താരം അശോകന്‍ പ്രഭാഷണം നടത്തി . കെ പി കെ ശങ്കരന്‍ നമ്പ്യാര്‍ മുഖ്യാതിഥിയായി. പേരാമ്പ്ര വികസന മിഷന്‍ കണ്‍വീനര്‍ എം കുഞ്ഞമ്മദ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ വി കെ സുനീഷ്, ജിതേഷ് മുതുകാട്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ പി ഗംഗാധരന്‍ നമ്പ്യാര്‍, ഗ്രാമപഞ്ചായത്തംഗം രതി രാജീവന്‍, ഇ ടി  സത്യന്‍, ബാബു കൈലാസ്, വി കെ ഭാസ്—ക്കരന്‍, വി പി ശശിധരന്‍, ഡോ.സേതു ശിവശങ്കരന്‍, സുരേഷ് സുരഭി സംസാരിച്ചു. ഉദ്ഘാടന ശേഷം സൗപര്‍ണ്ണിക കണ്ണൂര്‍ അവതരിപ്പിക്കുന്ന നാട്ടരങ്ങ്, നാടന്‍ കലകളുടെ ദൃശ്യാവിഷ്—കരണം എന്നിവയും നടന്നു. പത്തു ദിവസം നീണ്ടു നില്‍ക്കുന്ന പ്രദര്‍ശനത്തില്‍ അമ്യൂസ്‌മെന്റ് പാര്‍ക്ക്, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പവലിയനുകള്‍, വിപണന സ്റ്റാളുകള്‍, കുടുംബശ്രീ മിഷന്റെ വിപുലമായ ഭക്ഷണശാല, പ്രമുഖ വാഹന നിര്‍മ്മതാക്കളുടെ പ്രദര്‍ശനം, ഫലവൃക്ഷ പുഷ്പ പ്രദര്‍ശനം, വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ എന്നിവ ദിവസവും അരങ്ങേറും. പേരാമ്പ്രയില്‍ ആദ്യമായാണ് ഇത്തരമൊരു പ്രദര്‍ശനം.

RELATED STORIES

Share it
Top