പേമാരിയും മലവെള്ളപ്പാച്ചിലും: ഹൈറേഞ്ച് ഒറ്റപ്പെട്ടു

ഷാനവാസ് കാരിമറ്റം
അടിമാലി: കനത്ത പേമാരിയിലും മലവെള്ളപ്പാച്ചിലിലും ഹൈറേഞ്ച് മേഖല ഒറ്റപ്പെട്ടു. ദേശീയപാതയടക്കം മലവെള്ളപ്പാച്ചിലില്‍ തകര്‍ന്നതോടെ ഗതാഗതവും താറുമാറായി. താഴ്ന്ന എല്ലാ പ്രദേശങ്ങളും വെള്ളത്തിനടിയിലായി. വിവരം അറിഞ്ഞ് ദേശീയ പാത അധികൃതരും ഹൈവേ പോലിസും സ്ഥലതെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
ഗതാഗതം വണ്‍വേയായി തല്‍ക്കാലം ക്രമീകരിച്ചിട്ടുണ്ട്. കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ ഇടിഞ്ഞ ഭാഗത്ത് റോഡിന്റെ സൈഡ് ഇടിയാന്‍ ഇനിയും സാധ്യതയുള്ളതായാണ് വിലയിരുത്തപ്പെടുന്നത്. ഇരുമ്പുപാലം പടിക്കപ്പ് മേഖല ഒറ്റപ്പെട്ടു. ഇരുമ്പുപാലം പടിക്കപ് റോഡ് വെള്ളം കയറി വാഹന ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. മന്നാങ്കാല പ്രദേശത്തെ വീടുകളില്‍ വെള്ളം കയറി. അടിമാലി കല്ലാര്‍കുട്ടി റോഡിലും പൊളിഞ്ഞപാലത്തും മരം ഒടിഞ്ഞ് വീണ ഗതാഗതം തടസ്സപ്പെട്ടു. കൂടാതെ കല്ലാര്‍കുട്ടി, കൂമ്പന്‍പാറ, മച്ചിപ്ലാവ്, കൊന്നത്തടി, ആനച്ചാല്‍ ഭാഗങ്ങളില്‍ റോഡിലേക്ക് മണ്ണിടിഞ്ഞു വീണതോടെ അടിമാലി മേഖല പൂര്‍ണമായും ഒറ്റപ്പെട്ടു. മാങ്കുളത്തിനു സമീപം വിരിപാറ, പീച്ചാട്, കുരിശുപാറ മേഖലകളിലും കനത്ത മണ്ണിടിച്ചിലുണ്ടായി. തോടുകളും ദേവിയാര്‍ പുഴയും കര കവിഞ്ഞതോടെ സമീപത്തെ താഴ്ന്ന പ്രദേങ്ങളെല്ലാം വെള്ളത്തിനടയിലായി. അടിമാലി ടൗണ്‍, ലൈബ്രറി റോഡ്, ഈസ്‌റ്റേണ്‍ ജംഗ്ഷന്‍, വിശ്വദീപ്തി പടി, മന്നാങ്കാല, പൊളിഞ്ഞപാലം, കരിങ്കുളം, കോയിക്ക കുടി, ചാറ്റുപാറ, മച്ചിപ്ലാവ്, പതിനാലാംമൈല്‍, ഇരുമ്പുപാലം മേഖലകളിലെ ഭൂരിഭാഗം കൃഷിയിടങ്ങളും വെള്ളത്തിനടിയിലായി. വെള്ളം നിയന്ത്രണാതീതമായി ഉയര്‍ന്നതോടെ നൂറിലേറെ കുടംബങ്ങളെ മാറ്റി പാര്‍പ്പിച്ചു.
പ്രദേശത്ത് ക്രമാതീതമായി തോടുകളിലെ ജലനിരപ്പ് ഉയരുകയാണ്. വിശ്വദീപ്തി പബ്ലിക് സ്‌കൂള്‍, ഈസ്‌റ്റേണ്‍ ന്യൂട്ടണ്‍ സ്‌കൂള്‍ എന്നിവ വെള്ളത്തില്‍ മുങ്ങി. ദേശീയപാതയില്‍ പതിനഞ്ച് ഇടങ്ങളില്‍ മണ്ണിടിച്ചിലുണ്ടായി. അടിമാലി ടൗണിലെ എണ്‍പതിലേറെ കടകളില്‍ വെള്ളം കയറി. ഇതോടെ ലൈബ്രറി റോഡ്, മന്നാങ്കാല റോഡ് എന്നിവിടങ്ങളില്‍ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. നൂറിലേറെ എക്കര്‍ സ്ഥലത്തെ കൃഷി ഭൂമി പൂര്‍ണമായും വെള്ളത്തിനടിയിലായി. അടിമാലി-കുമളി ദേശീയ പാതയില്‍ പാറക്കല്ലുകള്‍ അടര്‍ന്നുവീണ് 2 മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.
പനം കുട്ടി വെള്ളക്കുത്തിന് സമീപം ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം. പതിനാലാംമൈല്‍ നാല് സെന്റ് കോളനിയിലെ നിരവധി വീടുകള്‍ അപകടാവസ്ഥയിലായി. വീടിന്റെ പുറ കിലേക്ക് മണ്ണിടിഞ്ഞ് വീണും മൂറ്റം ഇടി ഞ്ഞും വീടുകള്‍ അപകടാവസ്ഥയിലാണ്. വലിയൊരു മൊട്ടകുന്നിന്റെ ചരുവി ലാണ് വീടുകളെല്ലാം സ്ഥിതി ചെയ്യുന്നത്. ഒരു വീടിന്റെ മുറ്റം ഇടിഞ്ഞാല്‍ മണ്ണ് പതിക്കുന്നത് മറ്റൊരു വീടിന്റെ ഭിത്തി യിലേക്കാണ്. ഇത് വന്‍ അപകട ഭീതി യാണ് പരത്തുന്നത്. മിക്ക വീടുകളു ടേയും സംരക്ഷണ ഭിത്തി നിര്‍മ്മിച്ചിരി ക്കുന്നത് ചാക്കുകളില്‍ മണ്ണ് നിറച്ചാണ്. മണ്ണിടിഞ്ഞ് ഭിത്തിക്ക് വിള്ളല്‍ വീണ വീടുകളും നിരവധിയാണ്. ഭൂരിപക്ഷം വീടുകളും മണ്ണിടിച്ചില്‍ ഭീഷണിയിലാണ്. അടിമാലിയില്‍ തോട്ടത്തില്‍ സജിയുടെ വീട്ടി ലേക്ക് മണ്‍തിട്ട ഇടിഞ്ഞ് വീട് ഭാഗീകമായി തകര്‍ന്നു. രാവിലെ പെയ്ത ശക്തമായ മഴയിലാണ്  മണ്ണിടിച്ചില്‍. നാട്ടുകാരുടെ നേതൃത്വത്തി മണ്ണ് നീക്കംചെയ്തു. വില്ലേജ് ഓഫിസറുള്‍പ്പ ടെയുള്ളവര്‍ എത്തി സ്ഥിതികള്‍ വിലയിരുത്തി. ആനച്ചാലില്‍ റോഡിലേ ക്ക് മണ്ണിടിഞ്ഞ് വീണു. അടിമാലി കൂമ്പന്‍പാറ സ്വദേശിനി കണ്ടത്തില്‍ കൗസല്യയുടെ വീടാണ് തകര്‍ന്നത്. ഗൃഹോപകരണങ്ങള്‍ ഭാഗികമായി നശിച്ചു. ആളപായമില്ല. രാത്രി വൈകി പ്രദേശത്ത് മഴയ്ക്ക് ശമനം വന്നിട്ടുണ്ട്.

RELATED STORIES

Share it
Top