പേപ്പട്ടിയെ കണ്ടെത്താനായില്ല; ഭീതിയില്‍ തുറയൂര്‍

പയ്യോളി: തുറയൂര്‍ പിഞ്ചുകുഞ്ഞടക്കം 15 പേര്‍ക്ക് പേപ്പട്ടിയുടെ കടിയേറ്റ സംഭവം പ്രദേശത്തെ ഭീതിയിലാക്കി. പേപ്പട്ടിയെ ഇതുവരെയും കണ്ടത്താന്‍കഴിഞ്ഞില്ല.പേപ്പട്ടിയുടെ കടിയേറ്റ വളര്‍ത്തുമൃഗങ്ങള്‍ നിരീക്ഷണത്തിലാണ്.
9 പശുക്കള്‍ക്കും ഒരു പോത്തിനും പേപ്പട്ടിയുടെ കടിയേറ്റിരുന്നു.വെറ്റനറി ഡോക്ട്ടര്‍മാരുടെനേതൃത്വത്തില്‍കുത്തിവെപ്പ്എടുത്തിട്ടുണ്ട്.ആരോഗ്യവകുപ്പ് വീടുകളിലെത്തി ബോധവല്‍ക്കരണം നടത്തി.പേപ്പട്ടിയുടെകടിയേറ്റവര്‍ക്കും വളര്‍ത്തുമൃഗങ്ങളുടെ ഉടമസ്ഥര്‍ക്കും സര്‍ക്കാര്‍സഹായം ലഭിക്കുന്നതിന്റെ സാധ്യതകളറിയാന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ജില്ലാകലക്ടര്‍ യു വി ജോസിനെ സന്ദര്‍ശിച്ചു.
എന്നാല്‍ തുടര്‍ചികിത്സക്കുള്ള സഹായം ലഭിക്കില്ലന്നാണ് അറിയുന്നത്. അതേസമയം ഗ്രാമപഞ്ചായത്ത് സാധ്യമായ കാര്യങ്ങള്‍ചെയ്യാനുള്ള നടപടികളെടുക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
സംഭവം നടന്നദിവസം ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെനേതൃത്വത്തില്‍ സര്‍വ്വകക്ഷിയോഗം ചേര്‍ന്നിരുന്നു. കടിയേറ്റവര്‍ക്ക് ചികില്‍സക്ക് ചിലവായതുക കണ്ടത്തിനല്‍കാന്‍ യോഗത്തില്‍ ധാരണയായി.

RELATED STORIES

Share it
Top