പേപ്പട്ടിയുടെ കടിയേറ്റ് 10 പേര്‍ ചികില്‍സയില്‍

കൊയിലാണ്ടി: പേപ്പട്ടിയുടെ കടിയേറ്റ് പത്തു പേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ ഏഴരയോടെയാണ് സംഭവം. കൊല്ലം, കൂത്തംവള്ളി തുടങ്ങിയ സ്ഥലങ്ങളിലുള്ളവര്‍ക്കാണ് കടിയേറ്റത്. കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികില്‍സ തേടിയ ശേഷമാണ് ഇവരെ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. തണ്ണിംമുഖം നടേശന്‍ (50), അരയന്റെ പറമ്പില്‍ ചന്ദ്രന്‍ (52), കാണിച്ചാലില്‍ പുരുഷോത്തമന്‍ (53), പന്തലായനി കാണിച്ചാലില്‍ അനന്തന്‍ (57), വലിയ വളപ്പില്‍ ഒമര്‍അസിം (14), കോട്ടവാതുക്കല്‍ എ പി സന്തോഷ് (40), കൊല്ലം അനില്‍കുമാര്‍ (47), കൊപ്പം രാധാമണി (65), അരയന്റെ വീട്ടില്‍ ഭവന്‍ദാസ് (50), പീടികക്കണ്ടി ഷൈന (38) എന്നിവരെയാണ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്.

RELATED STORIES

Share it
Top