പേപ്പട്ടിയുടെ ആക്രമണംവിവിധയിടങ്ങളിലായി 11 പേര്‍ക്കു കടിയേറ്റു

പാറക്കടവ്: ഉമ്മത്തൂരില്‍ പേപ്പട്ടികളുടെ വിളയാട്ടം. എട്ടു പേര്‍ക്ക് കടിയേറ്റു. ഇന്നലെ കാലത്താണ് സംഭവം. അഞ്ചു പേപ്പട്ടികളെ പിന്നീട് നാട്ടുകാര്‍ തല്ലിക്കൊന്നു. കാലത്ത് സുബഹി നിസ്‌കാരത്തിന്ന് പുറപ്പെട്ട മീത്തല്‍ പാലക്കുല്‍ യു സഫ് ഹാജി, പറോള്‍ രാജന്‍, പുന്നക്കല്‍ രാജന്‍, പൊത്തറമ്മല്‍ മുനീര്‍, പുനത്തുമ്മല്‍ അഷ്‌റഫ്, പരികിലാട് ജാനു, കുട സ്രാബിയിലെ മുത്തഅല്ലിം എന്നിവരെ തലശ്ശേരി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പേപ്പട്ടിയുടെ ശല്യത്തെ തുടര്‍ന്ന് ഉമ്മത്തുര്‍ എല്‍പി  സ്‌കൂളിന്ന് ഇന്നലെ അവധി നല്‍കി.
നിരവധി പേര്‍ക്ക് കടിയേറ്റതോടെ  ജനം ഭീതിയിലാണ്. ഉമ്മത്തുര്‍ ഹൈസ്‌കുളില്‍ എസ്എസ്എല്‍സി, ഐടി പരിക്ഷകള്‍ക്ക് ഭാഗികമായി അവധി നല്‍കി. ഇന്നലെ തല്ലിക്കൊന്ന പട്ടികള്‍ മറ്റു മൃഗങ്ങളെ ആക്രമിച്ചിരിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ആശങ്കയിലാണ്.
കുറ്റിയാടി: വേളം പഞ്ചായത്തിലെ ശാന്തി നഗറില്‍ മൂന്നുപേരെ പേപ്പട്ടി കടിച്ചു. മാമ്പറ്റ മജിദിന്റെ ഭാര്യ ജുവൈരിയ (35), മേനോക്കി മണ്ണില്‍ നിസാര്‍ (30), സഹോദരി റാബിയ (40) എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടവത്ത് ഇബ്രാഹിമിന്റെ പശുക്കിടാവിനെയും പട്ടികടിച്ചു. നാട്ടുകാര്‍ നായയെ തല്ലി കൊന്നു.

RELATED STORIES

Share it
Top