പെറുവില്‍ ബസ് പാറക്കെട്ടില്‍ വീണ് 48 മരണം

ലിമ: പെറുവില്‍ ബസ് പാറക്കെട്ടിലേക്ക് തല കീഴായി മറിഞ്ഞ് 48 പേര്‍ മരിച്ചു. പെറുവിന്റെ തലസ്ഥാനമായ ലിമയിലേക്ക് പോവുകയായിരുന്ന ബസ്സാണ് അപകടത്തില്‍പെട്ടത്. 57 യാത്രക്കാരാണ് ബസ്സില്‍ ഉണ്ടായിരുന്നത്. ട്രാക്ടറുമായി കൂട്ടിയിടിച്ചാണ് ബസ് മറിഞ്ഞത്.
ലിമയ്ക്ക് 70 കിലോമീറ്റര്‍ വടക്ക് തീരപ്രദേശമായ പസമായോയിലാണ് സംഭവം. അപകടസ്ഥലത്തേക്ക് നേരിട്ട് ഗതാഗതമില്ലാത്തത് രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു. പോലിസും സന്നദ്ധപ്രവര്‍ത്തകരും ഹെലികോപ്റ്റര്‍ ഉപയോഗിച്ചാണ് അപകടസ്ഥലത്തെത്തിയത്. മൂന്നുപേരെ കാണാതായിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ആറുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമിത വേഗമാണ് അപകടത്തിന് കാരണമെന്ന് ഗതാഗതമന്ത്രി അറിയിച്ചു.

RELATED STORIES

Share it
Top