പെര്‍മിറ്റില്ലാത്ത വാഹനങ്ങള്‍ക്ക് എതിരേ നടപടി

തിരുവനന്തപുരം: പെര്‍മിറ്റില്ലാതെ സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന ബസ്സുകള്‍ക്കെതിരേ നിയമാനുസൃതമായ നടപടി സ്വീകരിക്കാന്‍ ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ ഗതാഗത കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി. ഇതരസംസ്ഥാനങ്ങളില്‍ നിന്ന് ഉള്‍പ്പെടെ ഇത്തരത്തില്‍ സംസ്ഥാനത്ത് ബസ്സുകള്‍ സര്‍വീസ് നടത്തുന്നതിനാല്‍ സംസ്ഥാനത്തിനും കെഎസ്ആര്‍ടിസിക്കും വന്‍ സാമ്പത്തിക നഷ്ടം ഉണ്ടാവുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. വിദ്യാര്‍ഥികളെ കയറ്റിക്കൊണ്ടുപോവുന്ന വാഹനങ്ങളും കര്‍ശന നിരീക്ഷണത്തിനു വിധേയമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. രക്ഷിതാക്കള്‍ അവരുടെ പരാതികള്‍ ബന്ധപ്പെട്ട ആര്‍ടിഒയെ അറിയിക്കേണ്ടതാണെന്നും മന്ത്രി അറിയിച്ചു.

RELATED STORIES

Share it
Top