പെരുവയലില്‍ ഇഫ്ത്താര്‍ വിരുന്നില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ ഉറപ്പാക്കാന്‍ ഇടപെടല്‍

കുറ്റിക്കാട്ടൂര്‍: ഇഫ്ത്താര്‍ വുരുന്നുകളില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ ഉറപ്പാക്കാന്‍ ആവശ്യമായ ഇടപെടല്‍ നടത്തുന്നതിന് പെരുവയല്‍ ഗ്രാമപ്പഞ്ചായത്തിലെ  മതസംഘടനകളുടെയും മഹല്ല് ഭാരവാഹികളുടെയും സംയുക്ത യോഗം തീരുമാനിച്ചു. പെരുവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തീരുമാനം.
പള്ളികളിലും അനുബന്ധ സ്ഥാപനങ്ങളിലും നടക്കുന്ന ഇഫ്ത്താര്‍ ചടങ്ങുകളില്‍ ഡിസ്‌പോസിബിള്‍ പാത്രങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കും. വീടുകളിലും ഇവ ഉറപ്പാക്കുന്നതിന് പള്ളികളില്‍ വെച്ച് നിര്‍ദേശം നല്‍കും.
പ്ലാസ്റ്റിക് കവറുകളില്‍ ഭക്ഷണ പദാര്‍ഥങ്ങളും റീലീഫ് കിറ്റുകളും വിതരണം നടത്തുന്നത് ഒഴിവാക്കുന്നതിനും തീരുമാനമായി.  മദ്രസ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി ഗ്രീന്‍ പ്രോട്ടോകോള്‍ സംബന്ധിച്ച് ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിക്കും. പള്ളികളില്‍ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സഹായത്തോടെ പാത്രങ്ങള്‍ ലഭ്യമാക്കുന്നതിനും ഇഫ്ത്താറുകള്‍ക്ക് വാര്‍ഡ് തലത്തില്‍ ഗ്രാമപഞ്ചായത്തിന്റെ സ്റ്റീല്‍ പാത്രങ്ങള്‍ലഭ്യമാക്കുന്നതിനും തീരുമാനിച്ചു. സ്ഥാപനങ്ങളിലെ ഖരമാലിന്യങ്ങള്‍ ഹരിതകര്‍മ്മ സേന ശേഖരിക്കും. ശുചിത്വമീഷന്‍ നിര്‍ദേശ പ്രകാരം ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ്് വൈ വി ശാന്ത അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡന്റ്് കുന്നുമ്മല്‍ ജുമൈല, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി കെ ഷറഫുദ്ദീന്‍, അംഗങ്ങളായ എന്‍ കെ മുനീര്‍, വി പി കൃഷ്ണന്‍കുട്ടി ,എം മനോഹരന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വി സെമീര്‍, സംഘടനാ പ്രതിനിധികളായ കെ മൂസ മൗലവി, കെ സി മൂസ സഖാഫി, ടി കെ അബ്ദുല്ല, ഉമ്മര്‍കോയ, പേങ്കാട്ടില്‍ അഹമ്മദ്, വി പി മൊയ്തീന്‍, കെ ടി ബീരാന്‍കോയ, എ പി  അഹമ്മദ് കോയ ഹാജി, മുളയത്ത് മുഹമ്മദ്, ഇ സി മുഹമ്മദ്,പി ബാവ ഹാജി, സി ആലിക്കുട്ടി, അബ്ദുല്‍ റഊഫ് സഖാഫി, കബീര്‍ പി,എ വി കോയ,എന്‍ കെ ഷംസുദ്ദീന്‍, അസ്ഖര്‍ സി പി സംസാരിച്ചു.

RELATED STORIES

Share it
Top