പെരുമ്പിലാവ് അപകടം : മരണം നാലായിപെരുമ്പിലാവ്: പെരുമ്പിലാവിലുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികില്‍സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. ഇന്നോവ കാര്‍ ഓടിച്ചിരുന്ന എടപ്പാള്‍ ചങ്ങരംകുളം വട്ടംകുളം മേഴത്തൂര്‍ വീട്ടില്‍ രാജേഷ്(28) ആണ് മരിച്ചത്. പെരുമ്പിലാവ് അന്‍സാര്‍ ആശുപത്രിക്കു സമീപം ഇന്നോവ കാറും ടോറസ് ലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ് തൃശൂര്‍ അശ്വനി ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന രാജേഷ് ഇന്നലെ രാവിലെയാണു മരിച്ചത്. രാജേഷിന്റെ ഭാര്യ വിജിത, മുത്തശ്ശി കമലം, ബന്ധുവായ ചമ്രവട്ടം സ്വദേശി രാജ്-വിനീത ദമ്പതികളുടെ മകന്‍ നിധിന്‍ എന്നിവര്‍ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. അപകടത്തില്‍ പരിക്കേറ്റ എടപ്പാള്‍ സ്വദേശികളായ ജയന്തി സന്തോഷ്, രാധിക രാജന്‍, രേഷ്മ എന്നിവര്‍ അശ്വനി ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇവര്‍ അപകടനില തരണം ചെയ്തതായി ആശുപത്രിവൃത്തങ്ങള്‍ പറഞ്ഞു

RELATED STORIES

Share it
Top