പെരുമ്പാവൂര്‍ ജിഷ വധക്കേസ്: വിധി ഇന്ന്; വധശിക്ഷ നല്‍കണമെന്ന് മാതാവ്

കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസ് പ്രതിയായ അസം സ്വദേശി അമീറുള്‍ ഇസ് ലാമിന്റെ വിധി ഇന്ന്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുന്നത്. അമീറുല്‍ ഇസ് ലാമിന് വധ ശിക്ഷ നല്‍കണമെന്ന് ജിഷയുടെ മാതാവ് രാജേശ്വരി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
2016 ഏപ്രില്‍ 28നാണ് പെരുമ്പാവൂര്‍ വട്ടോളിപ്പടിയിലെ കനാല്‍ ബണ്ട് റോഡിലെ പുറമ്പോക്കില്‍ താമസിച്ചിരുന്ന നിയമവിദ്യാര്‍ഥിനിയായ ജിഷ കൊല്ലപ്പെട്ടത്. കേസിലെ ഏക പ്രതിയാണ് അമീറുള്‍ ഇസ് ലാം.ശാസ്ത്രീയ തെളിവുകളുടെയും സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തിലാണ് അമീറുല്‍ ഇസ് ലാമിനെ പ്രത്യേക അന്വേഷണം സംഘം പിടികൂടിയത്.  ബലാല്‍സംഗ ശ്രമത്തിനിടെയുള്ള കൊലപാതകമാണെന്നാണ് പ്രോസിക്യൂഷന്‍ വാദം.
നൂറു സാക്ഷികളെ വിസ്തരിച്ച കേസില്‍ 245 രേഖകളും പ്രോസിക്യൂഷന്‍ ഹാജരാക്കി. കൊലപാതകം, ബലാല്‍സംഗം, ഭവനഭേവനം  തുടങ്ങി നിരവധി വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.

[related]

RELATED STORIES

Share it
Top