പെരുമ്പത്തൂര്‍ പാടശേഖരത്ത് സോളാര്‍ വേലി സ്ഥാപിച്ചു

നിലമ്പൂര്‍: കൃഷി വകുപ്പിന്റെ സഹകരണത്തോടെ ചാലിയാര്‍ പഞ്ചായത്തിലെ പെരുമ്പത്തൂര്‍ പാടശേഖരത്ത് സോളാര്‍ വേലി സ്ഥാപിച്ചു. കൃഷിവകുപ്പിന്റെ ആത്മ പദ്ധതി പ്രകാരമാണ് വേലി സ്ഥാപിച്ചത്. 40 ഏക്കര്‍ പാടശേഖരത്ത് 2.3 കിലോമീറ്റര്‍ ചുറ്റളവിലാണ് വൈദ്യുതി വേലി സ്ഥാപിച്ചത്. പ്രധാനമായും കാട്ടുപന്നി ശല്യമാണ് ഇവിടെ. പന്നിയുടെ ശല്യം തടയുന്നതിന് നാല് വരിയുള്ള വേലിയാണ് സ്ഥാപിച്ചിട്ടുള്ളത്. കാലങ്ങളായി നെല്‍കൃഷി ചെയ്തുവരുന്ന പാടശേഖരത്തിലെ 44 കര്‍ഷകര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. പത്ത് ലക്ഷം രൂപ ചെലവിലാണ് വേലി പൂര്‍ത്തീകരിച്ചത്. കൃഷി വകുപ്പിന് കീഴില്‍ സംസ്ഥാനത്ത് നെല്‍ കര്‍ഷകര്‍ക്കായുള്ള പ്രഥമ പദ്ധതികൂടിയാണിത്. സോളാര്‍ വേലിയുടെ സ്വിച്ച് ഓണ്‍ കര്‍മം ആത്മ ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ റെജി എ വര്‍ഗീസ് നിര്‍വഹിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട സമര്‍പ്പണ സമ്മേളനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി ടി ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം ടി ലസ്‌ന അധ്യക്ഷത വഹിച്ചു. സ്റ്റാന്റിങ്് കമ്മിറ്റി ചെയര്‍മാന്‍മാരായ തോണികടവന്‍ ഷൗക്കത്ത്, പി പ്രമീള, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ പൂക്കോടന്‍ നൗഷാദ്, അനീഷ് അഗസ്റ്റ്യന്‍, റീന രാഘവന്‍, പത്മജ പ്രകാശ്, ബിന്ദു തൊട്ടിയന്‍, അജിത്ത് പെരുമ്പത്തൂര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ തോപ്പില്‍ ചേക്കു, കെ രാജഗോപാല്‍, കെ എം അലവി, പി ടി രതീഷ്, കൃഷി ഓഫിസര്‍ ടി ഉമ്മര്‍കോയ, അകമ്പാടം പാടശേഖര സമിതി പ്രസിഡന്റ് സുബ്രമണ്യന്‍ മുല്ലേരി സംസാരിച്ചു.

RELATED STORIES

Share it
Top