പെരുമ്പടപ്പ് നൂണക്കടവ് നേര്‍ച്ചയില്‍ ആനയിടഞ്ഞു

പൊന്നാനി: പെരുമ്പടപ്പ് നൂണക്കടവ് നേര്‍ച്ചയ്ക്കിടെ ആനയിടഞ്ഞു. രാമചന്ദ്രന്‍ എന്നു പേരുള്ള ആനയാണ് ഇടഞ്ഞത്. ചൊവ്വാഴ്ച പുലര്‍ച്ച ഒരുമണിക്കായിരുന്നു സംഭവം. കാഴ്ചക്കാര്‍ സെല്‍ഫിയെടുത്തും മറ്റും പ്രകോപിപ്പിച്ചതാണ് ആന ഇടയാന്‍ കാരണം.
ആനപ്പുറത്തിരിക്കുന്നവരെ കുടഞ്ഞ് താഴെക്കിട്ട ആന പെരുമ്പടപ്പ് പോലിസ് സ്‌റ്റേഷന്‍ ഭാഗത്തേക്ക് ഓടിപ്പോവുകയായിരുന്നു. ആനയുടെ പരാക്രമത്തില്‍ അഞ്ചു പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ആനയെ നൂണക്കടവ് പാടത്തുവച്ച് ഒന്നരയോടെ തളച്ചു. പകല്‍ മുഴുവന്‍ ആനയെ കാഴ്ചക്കാര്‍ പല രീതിയില്‍ ഉപദ്രവിച്ചിരുന്നതായി ദൃക്‌സാക്ഷികള്‍ പറയുന്നു. നേര്‍ച്ചയ്ക്കുവന്ന ആനകളില്‍ ഏറ്റവും തലയെടുപ്പുള്ള ആനയാണ് ഇടഞ്ഞത്.

RELATED STORIES

Share it
Top