പെരുമ്പടപ്പില്‍ മാലിന്യം തള്ളുന്നവരെ പിടികൂടാന്‍ ഉറക്കമിളച്ച് റെസിഡന്റ്‌സ് അസോസിയേഷന്‍ അംഗങ്ങള്‍പള്ളുരുത്തി: കുമ്പളങ്ങി പെരുമ്പടപ്പ് പാലത്തിന് സമീപം മാലിന്യ നിക്ഷേപം നടത്തുന്നവരെ കയ്യോടെ പിടികൂടിയ ശേഷം ബോധവല്‍കരണം നടത്തി. പെരുമ്പടപ്പ് സൗത്ത് റെസിഡന്റ്‌സ് അസ്സോസിയേഷന്‍ അംഗങ്ങള്‍ നടത്തിയ മാലിന്യ നിക്ഷേപത്തിനെതിരേ ജനകീയ കൂട്ടായ്മശ്രദ്ധേയമായി.  കുമ്പളങ്ങിയുടെ പ്രവേശന കവാടമായ പെരുമ്പടപ്പില്‍ അയല്‍ ജില്ലകളില്‍ നിന്നു പോലും വന്‍തോതില്‍ മാലിന്യംനിക്ഷേപിക്കപ്പെടുകയാണെന്ന് നാട്ടുകാര്‍ പറഞ്ഞു. ഞായറാഴ്ച  വൈകിട്ട് ആരംഭിച്ച ശ്രദ്ധ ക്ഷണിക്കല്‍ സായാഹ്നത്തോടെയാണ് പ്രതിഷേധ പരിപാടികള്‍ ആരംഭിച്ചത്. മാലിന്യ മുക്ത പെരുമ്പടപ്പ് കാംപയിന്റെ ഭാഗമായി ഒത്തുചേര്‍ന്നവര്‍ നേരം പുലരും വരെ അംഗങ്ങള്‍ റോഡരികില്‍ തീര്‍ത്ത പന്തലില്‍ നിലയുറപ്പിച്ചു.ഇതിനിടയില്‍ പ്രതിഷേധ പരിപാടി അറിയാതെ ചിലര്‍ മാലിന്യ നിക്ഷേപം നടത്താന്‍ ഇവിടെയെത്തി അവരോട് മാലിന്യ നിക്ഷേപം  നടത്തരുതെന്ന് ആവശ്യപ്പെട്ട ശേഷം മാലിന്യ നിര്‍മാര്‍ജനത്തെപ്പറ്റി ബോധവല്‍കരണവും നടത്തി പറഞ്ഞു വിടുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെ വരെ അംഗങ്ങള്‍ ഇവിടെ തന്നെ നിലയുറപ്പിച്ചു. നഗരസഭാംഗം ജലജാമണി ഉദ്ഘാടനം നിര്‍വഹിച്ചു.പ്രസിഡന്റ് എന്‍ പി സജ്ജീവന്‍ അധ്യക്ഷത വഹിച്ചു.ആന്റെണി കുരിശിങ്കല്‍, ലൂസീ ജോസഫ്, ടി ബി ജോഷി, കെ എ ബാബു, പി എം മനോജ്, സംസാരിച്ചു.

RELATED STORIES

Share it
Top