പെരുമാറ്റച്ചട്ട ലംഘനം; മര്‍ലോണ്‍ സാമുവല്‍സിനു പിഴഹരാരെ: ലോകകപ്പ് യോഗ്യത മല്‍സരത്തിനിടെ പെരുമാറ്റ ചട്ട ലംഘനത്തിന് വെസ്റ്റ് ഇന്‍ഡീസ് ബാറ്റ്‌സ്മാന്‍ മര്‍ലോണ്‍ സാമുവല്‍സിനെതിരെ ഐസിസി പിഴ ചുമത്തി. സിംബാബ് വെയ്‌ക്കെതിരായ യോഗ്യതാ മല്‍സരത്തിനിടെ 44ാം ഓവറില്‍ 86 റണ്‍സെടുത്ത് താരം ഡ്രസ്സിങ് റൂമിലേക്ക് മടങ്ങുമ്പോള്‍ തന്റെ ബാറ്റ് കൊണ്ട് 30 യാര്‍ഡ് സെര്‍ക്കിളിന്റെ ഡിസ്‌ക് നശിപ്പിച്ചതിനാലാണ് താരത്തിന് ബിസിസിഐ പെരുമാറ്റ ദൂഷ്യത്തിന്റെ പേരില്‍ പിഴ നല്‍കിയത്.  മല്‍സരത്തിനിടെ സിക്‌സര്‍ പറത്തി ഗ്രൗണ്ടിലെ കണ്ണാടിചില്ല് തകര്‍ത്ത സാമുവല്‍സ് പുറത്തായി മടങ്ങുമ്പോള്‍ 30 യാര്‍ഡ് സര്‍ക്കിള്‍ അടയാളപ്പെടുത്തുന്ന ഡിസ്‌കിനെ ബാറ്റ് കൊണ്ട് കുത്തി പൊട്ടിക്കുകയായിരുന്നു. ഇത് അംപയര്‍മാരായ മൈക്കല്‍ ഗോയും സൈമണ്‍ഫ്രൈയുടെയും ശ്രദ്ധയിപ്പെട്ടതോടെയാണ് താരത്തിന് പിഴയേര്‍പ്പെടുത്തിയത്.  80 പന്തില്‍ 86 റണ്‍സ് നേടിയ മര്‍ലോന്‍ സാമുവല്‍സിന്റെ ഇന്നിംഗ്‌സ് വിന്‍ഡീസ് വിജയത്തിനു ഏറെ നിര്‍ണ്ണായകമായിരുന്നു. സാമുവല്‍സായിരുന്നു കളിയിലെ താരം. കുറ്റം സമ്മതിച്ച സാമുവല്‍സിനെതിരെ ലെവല്‍ 1 കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഒരു ഡീമെറിറ്റ് പോയിന്റാണ് ശിക്ഷ നടപടി.

RELATED STORIES

Share it
Top