പെരുന്നാള്‍ സമ്മാനമായി വീട് നിര്‍മിച്ചുനല്‍കി

ചാവക്കാട്: പെരുന്നാള്‍ സമ്മാനമായി തിരുവത്ര കിറാമന്‍കുന്ന് നിവാസികളുടെ കൂട്ടായ്മയില്‍ വീട് നിര്‍മിച്ചുനല്‍കി. തിരുവത്ര പുത്തന്‍പുരക്കല്‍ ബദറുദ്ദീന്റെ മകള്‍ സലീനയ്ക്കാണ് വീട് നല്‍കിയത്.
ആറു വര്‍ഷം മുമ്പ് ഭര്‍ത്താവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചിരുന്നു. മൂന്നു മാസം മുമ്പ് 17 വയസുള്ള മകന്‍ അജ്മലും വാഹനാപകടത്തില്‍ മരിച്ചിരുന്നു. മുഹമ്മദ് മുസ്തഫ തങ്ങളും സഹോദരന്‍ മുഹമ്മദ്‌കോയ തങ്ങളും നല്‍കിയ നാലു സെന്റ് ഭൂമിയിലാണു പത്തു ലക്ഷത്തോളം രൂപ ചെലവഴിച്ചു വീട് നിര്‍മിച്ചത്. കിറാമന്‍കുന്ന് മഹല്ല് ഖത്തീബ് ഹംസ സഖാഫി താക്കോല്‍ദാനം നിര്‍വഹിച്ചു. നഫീസക്കുട്ടി വലിയകത്ത്, മുഹമ്മദ് മുസ്തഫ തങ്ങള്‍, മുഹമ്മദ്‌കോയ തങ്ങള്‍, വി സിദ്ദീഖ് ഹാജി, കെ വി അഷറഫ് ഹാജി, എ വി മജീദ്, കെ വി ഷാനവാസ്, എ വി അലിക്കുട്ടി, എ വി അബ്ദുല്‍ റസാഖ്, യു ഉമ്മര്‍, എ വി അഷറഫ്, എ വി കുഞ്ഞയമ്മു, എ വി ഷറഫുദ്ദീന്‍ നേതൃത്വം നല്‍കി.

RELATED STORIES

Share it
Top