പെരിയാര്‍ സംരക്ഷണത്തിന് ശാസ്ത്രീയ പഠനം അനിവാര്യം: കെ വി തോമസ് എംപിമട്ടാഞ്ചേരി:  പെരിയാര്‍ സംരക്ഷണത്തെ കുറിച്ച് ശാസ്ത്രീയമായ പഠനം അനിവാര്യമാണെന്ന് പാര്‍ലമെന്റംഗം കെ.വി.തോമസ് പറഞ്ഞു. കെസിവൈഎം ഫോര്‍ട്ടുകൊച്ചി മേഖലയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച “ശുദ്ധജലം എന്റെ ജന്മാവകാശം, പെരിയാറിനെ സംരക്ഷിക്കുക ജീവന്‍ രക്ഷിക്കുക” എന്ന തലക്കെട്ടില്‍ സംഘടിപ്പിച്ച ബോധവല്‍ക്കരണ സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തില്‍ ഏറ്റവും കൂടുതല്‍ വ്യവസായശാലകള്‍ ഉള്ളത് പെരിയാറിന്റെ തീരത്താണ്. ആയതു കൊണ്ടു തന്നെ എല്ലാ വ്യവസായശാലകളും മാറ്റണമെന്ന അഭിപ്രായം തനിക്കില്ല.എന്നാല്‍ വ്യവസായശാലകള്‍ പെരിയാര്‍ നദിയെ മലിനീകരിക്കുന്ന അവസ്ഥ ഉണ്ടാകാനും പാടില്ലായെന്നും അദ്ദേഹം പറഞ്ഞു.കാമ്പയിന്റെ ഭാഗമായി ചിത്രപ്രദര്‍ശനം, ഡോക്യുമെന്ററി പ്രദര്‍ശനം, ബോധവല്‍ക്കരണ ക്ലാസുകള്‍ എന്നിവയാണ് നടന്നത് .മേഖല പ്രസിഡന്റ് അജയ് ചുള്ളിക്കല്‍ അദ്ധ്യക്ഷത വഹിച്ചു. നസ്രത്ത് തിരു കുടുംബ ദേവാലയ വികാരി ഫാ.സെബാസ്റ്റ്യന്‍  പുത്തന്‍പുരക്കല്‍ ,ഫാ. അഗസ്റ്റിന്‍ വട്ടോളി, കെസിവൈഎം സംസ്ഥാന ഖജാഞ്ചി പി കെ ബിനോയ്, രൂപത പ്രസിഡന്റ് ജോസഫ് ദിലീപ്, സെക്രട്ടറി ക്രിസ്റ്റി  ചക്കാലക്കല്‍, എം ജെ പയസ്. കാസി പൂപ്പന ,ജോസ് പള്ളിപ്പാടന്‍ ,ആന്‍സല്‍ കാരിക്കാശേരി സംസാരിച്ചു.

RELATED STORIES

Share it
Top