പെരിമ്പടാരി പോത്തോഴിക്കാവില്‍ മോഷണംമണ്ണാര്‍ക്കാട്: പെരിമ്പടാരി പോത്തോഴിക്കാവിലെ ഭണ്ഡാരങ്ങളും ഓഫിസും കുത്തി തുറന്ന് നാല്‍പ്പതിനായിരം രൂപ കവര്‍ന്നു. ഇന്നലെ രാവിലെ 5.45ന് ക്ഷേത്രം മേല്‍ശാന്തി അനീഷ് ശര്‍മ ക്ഷേത്രത്തിലെത്തിയപ്പോഴാണ് ഓഫിസിന്റെ വാതില്‍ കുത്തിതുറന്ന നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ക്ഷേത്രം ഭാരവാഹികളും പൊലിസും നടത്തിയ പരിശോധനയില്‍ ഓഫിസിനികത്തെ രണ്ട് അലമാരകളും പുറത്തെ രണ്ട് ഭണ്ഡാരങ്ങളും കുത്തി പൊളിച്ച നിലയില്‍ കണ്ടെത്തി. വലിയ ഭണ്ഡാരം പൊളിക്കാനുള്ള ശ്രമം നടത്തിയിട്ടുണ്ടെങ്കിലും വിജയിച്ചിട്ടില്ല. അലമരായില്‍ സൂക്ഷിച്ചിരുന്ന പണവും ഭണ്ഡാരങ്ങളിലുള്ള പണവും ഉള്‍പ്പടെ 40,000 രൂപ നഷ്ടപ്പെട്ടതായി ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു. ഒരു ചുറ്റിക ക്ഷേത്രം ഓഫിസില്‍ നിന്ന് കണ്ടെത്തി. പൊലിസ് നായ റോക്കി സ്ഥലത്ത് മണം പിടിച്ച ശേഷം തെങ്ങിന്‍ തോട്ടത്തിലൂടെ ഏറെ ദൂരം തിരച്ചില്‍ നടത്തിയെങ്കിലും പ്രതികളെ കുറിച്ച് വിശദമായ തെളിവുകളൊന്നും ലഭിച്ചില്ല. ഫിങ്കര്‍ പ്രിന്റ് ഇന്‍സ്‌പെക്ടര്‍ അബ്ദുറഹ്മാന്റെ നേതൃത്വത്തില്‍ വിരലടയാളങ്ങള്‍ ശേഖരിച്ചു. എസ്‌ഐ ഷിജു എബ്രഹാമിന്റെ നേതൃത്വത്തില്‍ പൊലിസ് സ്ഥലത്ത് എത്തി.

RELATED STORIES

Share it
Top