പെരിന്തല്‍മണ്ണ അര്‍ബന്‍ ബാങ്കിന് രണ്ട് പുതിയ ശാഖകള്‍ കൂടിപെരിന്തല്‍മണ്ണ: സഹകരണ അര്‍ബന്‍ ബാങ്ക് ശതാബ്ദി വര്‍ഷത്തില്‍ രണ്ടുശാഖകള്‍കൂടി തുറക്കുന്നു. പാങ്ങ് ചേണ്ടിയിലും, എടപ്പറ്റയിലുമാണ് ഇന്ന് പുതിയ ശാഖകള്‍തുറക്കുന്നതെന്ന് ബാങ്ക് മേധാവി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വൈകീട്ട് അഞ്ചിന് പാങ്ങ് ചേണ്ടി ശാഖയും, ആറരക്ക് എടപ്പറ്റ ശാഖയും സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ഇതോടെ ബാങ്കിന് 22 ശാഖകളാവും. മലപ്പുറം നഗരസഭയിലും പെരിന്തല്‍മണ്ണ തറയില്‍ ബൈപ്പാസ് സ്റ്റാന്റിന് സമീപവും അടുത്തമാസം രണ്ട് ശാഖകള്‍കൂടി തുറക്കും. നൂറാം വര്‍ഷത്തില്‍ 100 കോടിരൂപ നെറ്റ് വര്‍ത്ത് ഉള്ള കേരളത്തിലെ പ്രഥമബാങ്കായി മാറാന്‍ അര്‍ബന്‍ ബാങ്കിന് കഴിഞ്ഞതായി അറിയിച്ചു. നിലവില്‍ 857 കോടി  നിക്ഷേപവും, 635 കോടി  വായ്പ നല്‍കാനും  കഴിഞ്ഞിട്ടുണ്ട്. റിസര്‍വ് ബാങ്ക് നിഷ്‌കര്‍ഷിച്ച യോഗ്യതകള്‍ കൈവരിച്ച് കേരളത്തിലെ ആദ്യ ഷെഡ്യൂള്‍ഡ് അര്‍ബന്‍ ബാങ്കാവുകയെന്ന ലക്ഷ്യത്തിനരികെ എത്തിയിട്ടുണ്ട്. എല്ലാ ആധുനിക ബാങ്കിങ് സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുള്ള ബാങ്കിന്റെ ഇന്റര്‍നെറ്റ് ബാങ്കിങ് സൗകര്യങ്ങള്‍ക്ക് കൂടി അനുമതി ലഭിച്ചിട്ടുണ്ട്. കൂടാതെ ചികില്‍സാ സഹായം, അപകടമരണമുണ്ടായവരുടെ കുടുംബത്തിന് സഹായം തുടങ്ങിയവയും ബാങ്ക് നല്‍കുന്നുണ്ട്. ചെയര്‍മാന്‍ സി ദിവാകരന്‍, ജനറല്‍ മാനേജര്‍ മോഹന്‍, ഡയറക്ടര്‍മാരായ എ കെ ബാലകൃഷ്ണന്‍,പി സെയ്താലിക്കുട്ടി, കെ അനില്‍കുമാര്‍, മുരളീധരന്‍ നായര്‍, മുരളീമോഹന്‍ എന്നിവര്‍ പങ്കെടുത്തു.

RELATED STORIES

Share it
Top