പെരിന്തല്‍മണ്ണയില്‍ 70 ലക്ഷത്തിന്റെ കുഴല്‍പ്പണം പിടികൂടി

പെരിന്തല്‍മണ്ണ: നഗരത്തിലെ ഷാഡോ പോലീസിന്റെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണയില്‍ വീണ്ടും കുഴല്‍പണ വേട്ട. 2000 രൂപയുടെ 70 ലക്ഷം രൂപയുമായി രണ്ട് പേരാണ് പിടിയിലായത്.പട്ടിക്കാട് സ്വദേശി അമാനത്ത് അബ്ദുല്‍ ഗഫൂര്‍ (38) .മുള്ള്യാ മുര്‍ശ്ശി സ്വദേശി പന്തലാം ചേരിയില്‍ അബ്ദുറഹിമാന്‍ (34) എന്നിവരെയാണ് പെരിന്തല്‍മണ്ണ ഡി വൈ എസ് പി എം പി മോഹനചന്ദ്രന്റെ നിര്‍ദ്ദേശ പ്രകാരം സിഐടി എസ് ബിനുവും ഷാഡോ പോലീസും അറസ്റ്റ് ചെയ്തത്.ഇവരില്‍ നിന്ന് 2000 രൂപയുടെ 70 ലക്ഷം രൂപ കണ്ടെടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി. മലപ്പുറം ജില്ലയില്‍ നിരവധി കുഴല്‍പണ ഇടപാടുകാര്‍ നിരീക്ഷണത്തിലാണെന്നും ഉടന്‍ അത്തരം സംഘങ്ങളുടെ അറസ്റ്റ് ഉണ്ടായേക്കുമെന്നും അന്വേഷണ സംഘം പറഞ്ഞു.

RELATED STORIES

Share it
Top