പെരിന്തല്‍മണ്ണയില്‍ വയോജന മൊബൈല്‍ മെഡിക്കല്‍ ക്ലിനിക്ക് പ്രവര്‍ത്തനം തുടങ്ങിപെരിന്തല്‍മണ്ണ: നഗരസഭയില്‍ വയോജനങ്ങള്‍ക്കായി പ്രത്യേകം മൊബൈല്‍ മെഡിക്കല്‍ ക്ലിനിക്ക് ആരംഭിച്ചു.  സാമൂഹിക സുരക്ഷാമിഷനും പെരിന്തല്‍മണ്ണ നഗരസഭയും സംയുക്തമായാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. പെരിന്തല്‍മണ്ണ നഗരസഭ 2014ല്‍ ആരംഭിച്ച വയോജനക്ഷേമ പദ്ധതിയായ വയോമിത്രം പദ്ധതിയില്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ നിര്‍വഹണത്തിനായി നഗരസഭയിലെ വയോജനങ്ങളുടെ കൂട്ടായ്മയായി സൂര്യ സീനിയര്‍ ഫോറം എന്ന പൊതുവേദിക്ക് 2014ല്‍’ രൂപം നല്‍കിയിരുന്നു. തുടര്‍ന്ന് നഗരസഭയില്‍ ആറു മേഖലകളിലായ സീനിയര്‍ സിറ്റിസണ്‍ ഫോറം മേഖലാ കമ്മറ്റികളുണ്ടാക്കി. ഇതിന് കീഴില്‍ നിലവില്‍ വീടുകളില്‍ നിത്യരോഗികളായി കിടക്കുന്നവരെ വീട്ടില്‍ ചെന്നു ചികില്‍സിക്കുന്ന ഒരു ഗൃഹപരിചരണ ക്ലിനിക്ക് നടന്നുവരുന്നു. ഇതിന്റെ രണ്ടാംഘട്ട വിപുലീകരണമാണ് മൊൈബല്‍ മെഡിക്കല്‍ ക്ലിനിക്ക്. മനഴി ബസ് സ്റ്റാന്റില്‍ പ്രവര്‍ത്തിക്കുന്ന വയോമിത്രം ഓഫിസ് കേന്ദ്രീകരിച്ചാണ് മൊബൈല്‍ മെഡിക്കല്‍ പ്രവര്‍ത്തനമാരംഭിച്ചത്. 60 വയസ്സിനു മുകളിലുള്ള മുഴുവന്‍ വയോജനങ്ങളെയും വാര്‍ഡ് കേന്ദ്രത്തില്‍ ചെന്ന് ചികില്‍സ നല്‍കുന്ന സംവിധാനമാണ് മൊബൈല്‍ മെഡിക്കല്‍ ക്ലിനിക്ക്. 15 ദിവസത്തിലൊരിക്കല്‍ ഒരു വാര്‍ഡ് കേന്ദ്രത്തില്‍ എത്തുന്ന രൂപത്തിലാണ് ക്ലിനിക്ക് സംവിധാനം. ഒരു ഡോക്ടറും രണ്ടു നഴ്‌സും ഒരു കോ-ഓഡിനേറ്ററും അടങ്ങുന്ന സംഘമാണ് ക്ലിനിക്കിലുണ്ടാകുക. ആവശ്യമായ മരുന്നുകള്‍ ക്ലിനിക്കില്‍ സൗജന്യമായി ലഭിക്കും. ജൂലൈ 3ന് 17, 19 വാര്‍ഡുകളില്‍ നിന്നാണ് ക്ലിനിക്ക് ആരംഭിക്കുക. തുടര്‍ന്ന് എല്ലാ വാര്‍ഡുകളിലും ഇ തുടര്‍ച്ചയായ ദിവസങ്ങളില്‍ എത്തും. മൊബൈല്‍ മെഡിക്കല്‍ ക്ലിനിക്  മഞ്ഞളാംകുഴി അലി എംഎല്‍എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ എം മുഹമ്മദ് സലിം അധ്യക്ഷനായി. പി ടി ശോഭന ടീച്ചര്‍, സി എം ഉണ്ണിക്കൃഷ്ണന്‍ സംസാരിച്ചു.

RELATED STORIES

Share it
Top